കാ​പി​കോ പൊ​ളി​ക്ക​ൽ: മി​ന്ന​ൽ പ​രി​ശോ​ധ​ന​യു​മാ​യി ക​ള​ക്ട​ർ; പൊ​ളി​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു ചീ​ഫ് സെ​ക്ര​ട്ട​റി​ക്കെ​തി​രെ കേ​സ്


പൂ​ച്ചാ​ക്ക​ൽ: തീ​ര​ദേ​ശ പ​രി​പാ​ല​ന​നി​യ​മം ലം​ഘി​ച്ചു നി​ർ​മി​ച്ച കാ​പി​കോ റി​സോ​ർ​ട്ട് പൊ​ളി​ക്കു​ന്ന ന​ട​പ​ടി​ക്കി​ടെ ജി​ല്ലാ ക​ള​ക്ട​റു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന.

ചേ​ർ​ത്ത​ല പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ചു നി​ർ​മി​ച്ച കാ​പി​കോ റി​സോ​ർ​ട്ട് ഇ​തു​വ​രെ പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​നീ​ക്കാ​ത്ത​തി​ൽ സു​പ്രീം കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ക​ള​ക്ട​റു​ടെ സ​ന്ദ​ർ​ശ​നം.

റി​സോ​ർ​ട്ട് പൊ​ളി​ച്ചു​നീ​ക്ക​ൽ വൈ​കു​ന്ന​തി​നെ​യാ​ണ് സു​പ്രീം കോ​ട​തി വി​മ​ർ​ശി​ച്ച​ത്. മാ​ർ​ച്ച് 20ന് ​മു​മ്പ് പൊ​ളി​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു ചീ​ഫ് സെ​ക്ര​ട്ട​റി​ക്കെ​തി​രെ കേ​സ് എ​ടു​ക്കു​മെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ലെ ജ​ന​സ​മ്പ​ർ​ക്ക സ​മി​തി​യാ​ണ് പൊ​ളി​ക്ക​ൽ വൈ​കു​ന്നു എ​ന്നു ചൂ​ണ്ടി​ക്കാ​ണി​ച്ചു കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

34 എ​ണ്ണം പൊ​ളി​ച്ചു
ജി​ല്ലാ ക​ള​ക്ട​ർ വി. ​ആ​ർ. കൃ​ഷ്ണ​തേ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​സം​ഘം ഇ​ന്ന​ലെ​യാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്. കാ​പി​കോ റി​സോ​ർ​ട്ടി​ലെ 54 വി​ല്ല​ക​ളി​ൽ 34 വി​ല്ല​ക​ൾ പൂ​ർ​ണ​മാ​യി പൊ​ളി​ച്ചു​നീ​ക്കി​യി​ട്ടു​ണ്ട്.

ഏ​ഴു വി​ല്ല​ക​ൾ ഭാ​ഗി​ക​മാ​യി പൊ​ളി​ച്ചു. 13 എ​ണ്ണ‌​മാ​ണ് പൊ​ളി​ക്കാ​ൻ അ​വ​ശേ​ഷി​ക്കു​ന്ന​ത്.ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന പ്ര​ധാ​ന കെ​ട്ടി​ടം പൊ​ളി​ച്ചുനീ​ക്കേ​ണ്ട​തു​ണ്ട്.

വാ​യു​മ​ലി​നീ​ക​ര​ണം, ജ​ല മ​ലി​നീ​ക​ര​ണം, ശ​ബ്ദ​സാ​ന്ദ്ര​ത എ​ന്നി​വ​യു​ടെ പ​രി​ശോ​ധ​ന പൊ​ലൂ​ഷ​ൻ ക​ൺ​ട്രോ​ൾ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു.

After 14-yr legal battle, demolition of private resort in Kerala begins |  Latest News India - Hindustan Times

മ​ലി​നീ​ക​ര​ണം ഒ​ഴി​വാ​ക്ക​ണം
നി​ല​വി​ൽ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​പ​യോ​ഗി​ച്ചു ശ​ബ്ദം, വാ​യു, ജ​ല​മ​ലി​നീ​ക​ര​ണം എ​ന്നി​വ​യു​ടെ തോ​ത് അ​നു​വ​ദ​നീ​യ​മാ​യ പ​രി​ധി​ക്കു​ള​ളി​ല്‍ ത​ന്നെ​യാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നു ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.

​ർ​ച്ച് 20ന് ​ത​ന്നെ പൊ​ളി​ച്ചു​നീ​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്നു ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കി. നി​ല​വി​ല്‍ പൊ​ളി​ച്ച അ​വ​ശി​ഷ്ട​ങ്ങ​ള്‍ മാ​ര്‍​ച്ച് ഒ​ന്നോ​ടെ സ്ഥ​ല​ത്തു​നി​ന്നു നീ​ക്കി​ത്തു​ട​ങ്ങും.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് റി​സോ​ർ​ട്ട് പൊ​ളി​ച്ചു​നീ​ക്ക​ൽ വേ​ഗ​ത്തി​ലാ​യ​ത്. ദു​ര​ന്ത നി​വാ​ര​ണ​വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ശ സി. ഏ​ബ്ര​ഹാം, ചേ​ർ​ത്ത​ല ത​ഹ​സി​ൽ​ദാ​ർ കെ.​ആ​ര്‍. മ​നോ​ജ്, പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ർ.​പ്ര​ദീ​പ് കു​മാ​ർ, പൊ​ലൂ​ഷ​ന്‍ ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ.​ആ​ർ. അ​നി​കാ​ര്‍, വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment