സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സ്: ന​ട​ന്‍ ബോ​ബി കു​ര്യ​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു

കൊ​ച്ചി: സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ ന​ട​ന്‍ ബോ​ബി കു​ര്യ​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ര​ഞ്ജി​ത്തി​നെ ഒ​ളി​വി​ല്‍ പോ​കാ​ന്‍ സ​ഹാ​യി​ച്ചു​വെ​ന്ന സം​ശ​യ​ത്തി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍. ര​ഞ്ജി​ത്തി​ന്‍റെ കേ​സി​നെ കു​റി​ച്ച് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് ബോ​ബി കു​ര്യ​ന്‍ മൊ​ഴി ന​ല്‍​കി.

ര​ഞ്ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​പ്പോ​ഴാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​തെ​ന്നും ബോ​ബി കു​ര്യ​ന്‍ മൊ​ഴി ന​ല്‍​കി​യ​താ​യാ​ണ് വി​വ​രം. എ​ന്നാ​ല്‍ ബോ​ബി​യു​ടെ മൊ​ഴി അ​ന്വേ​ഷ​ണ​സം​ഘം വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. ബോ​ബി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. ര​ഞ്ജി​ത്തി​നൊ​പ്പം കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ​ഹ സം​വി​ധാ​യി​ക ശാ​ലി​നി​യെ​യും ചോ​ദ്യം ചെ​യ്തി​രു​ന്നു.

സി​നി​മാ ലൊ​ക്കേ​ഷ​നി​ല്‍ വെ​ച്ച് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന ന​ടി​യു​ടെ പ​രാ​തി​യി​ലാ​ണ് ര​ഞ്ജി​ത്തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഞ്ജി​ത്തി​ന്റെ പു​തി​യ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന ന​ടി​യാ​ണ് പ​രാ​തി​ക്കാ​രി. കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യ​മു​ള്ള റോ​ള്‍ ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് കാ​ര​വാ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ര​ഞ്ജി​ത്ത് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു​വെ​ന്നാ​ണ് ന​ടി​യു​ടെ പ​രാ​തി.

നി​ല​വി​ല്‍ ര​ഞ്ജി​ത്ത് ജാ​മ്യ​ത്തി​ലാ​ണ്. എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യാ​ണ് ര​ഞ്ജി​ത്തി​ന് ജാ​മ്യം ന​ല്‍​കി​യ​ത്. ന​ടി​യു​ടെ അ​ഭി​ന​യ​ത്തെ സം​വി​ധാ​യ​ക​ന്‍ എ​ന്ന നി​ല​യി​ല്‍ വി​മ​ര്‍​ശി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​ത്തെ തു​ട​ര്‍​ന്നു​ള്ള വ്യാ​ജ പ​രാ​തി​യെ​ന്നാ​യി​രു​ന്നു ജാ​മ്യ ഹ​ര്‍​ജി​യി​ല്‍ ര​ഞ്ജി​ത്തി​ന്‍റെ വാ​ദം. സ​മാ​ന​മാ​യ കേ​സി​ല്‍ നേ​ര​ത്തെ​യും ര​ഞ്ജി​ത്ത് പ്ര​തി​യാ​യി​രു​ന്നു​വെ​ന്നും സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​യ​തി​നാ​ലാ​ണ് ര​ഞ്ജി​ത്ത് ര​ക്ഷ​പ്പെ​ട്ട​തെ​ന്നു​മാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം.

Related posts

Leave a Comment