രേണു രാജ്: അഖിലേന്ത്യാ സര്‍വീസ് ബ്യൂറോക്രാറ്റുകളുടെ കൊച്ചുമകള്‍! രേണു രാജിനെ വിമര്‍ശിച്ച് ധനമന്ത്രിയുടെ സ്റ്റാഫ്

തി​രു​വ​ന​ന്ത​പു​രം: ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ രേ​ണു രാ​ജി​നെ വി​മ​ർ​ശി​ച്ച് ധ​ന​മ​ന്ത്രി ടി​എം തോ​മ​സ് ഐ​സ​ക്കി​ന്‍റെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ ഫേസ്ബു​ക്ക് പോ​സ്റ്റ്. എം ​ഗോ​പ​കു​മാ​റാ​ണ് ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ഫേസ്ബു​ക്ക് പോ​സ്റ്റി​ട്ടി​രി​ക്കു​ന്ന​ത്. ഐ.​എ.​എ​സ് ബ്യൂ​റോ​ക്രാ​റ്റു​ക​ളു​ടെ മ​ഹ​ത്വം വി​ള​മ്പി വ​ര​രു​ത്. ഒ​രു​പാ​ട് പ​റ​ഞ്ഞു പോ​കും.​ഒ​രു​പാ​ട് കൊ​ട്ടി​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന ഇ​ന​ങ്ങ​ളു​ടെ​ത് അ​ട​ക്കം പ​ല​തും പ​റ​യാ​ൻ ഉ​ണ്ടെ​ന്ന ത​ര​ത്തി​ലാ​ണ് പോ​സ്റ്റ്.

അ​ഖി​ലേ​ന്ത്യാ സ​ർ​വ്വീ​സ് ബ്യൂ​റോ​ക്രാ​റ്റു​ക​ളു​ടെ കൊ​ച്ചു​മ​ക​ളാ​ണ് രേ​ണു​രാ​ജെ​ന്നാ​ണ് വി​മ​ർ​ശ​നം
മൂ​ന്നാ​ർ, പ​ള്ളി​വാ​സ​ൽ, ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​ക​ളി​ൽ നി​ർ​മ്മാ​ണ​നി​യ​ന്ത്ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന​ത് ത​ർ​ക്ക​ര​ഹി​ത​മാ​ണ്. അ​വി​ടെ എ​ത്തു​ന്ന മു​ഴു​വ​ൻ വി​നോ​ദ​യാ​ത്രി​ക​ർ​ക്കും അ​വി​ടെ​ത്ത​ന്നെ താ​മ​സം, അ​വി​ടെ​ത്ത​ന്നെ സ​ക​ല​മാ​ന സൌ​ക​ര്യ​ങ്ങ​ളും എ​ന്ന​ത് ടൂ​റി​സ​ത്തി​ന്‍റെ ത​ന്നെ നി​ല​നി​ൽ​പ്പി​നെ ത​ക​ർ​ത്തു​ക​ള​യും.

ഈ ​സ​മീ​പ​ന​മാ​ണ് കാ​യ​ലി​ലും കാ​ട്ടി​ലു​മെ​ല്ലാം വേ​ണ്ട​ത്. വ​ന്നു ക​ണ്ട്, ആ​സ്വ​ദി​ച്ച് സൌ​ക​ര്യ​മു​ള്ള സ്ഥ​ല​ത്തേ​യ്ക്ക് പോ​വു​ക. ഇ​താ​ണ് വേ​ണ്ട​ത്. പ​ക്ഷ ഈ ​സ​മീ​പ​നം കൂ​ടു​ത​ൽ കൂ​ടു​ത​ൽ ബ്യൂ​റോ​ക്രാ​റ്റി​ക് കാ​ർ​ക്ക​ശ്യം കൊ​ണ്ട് ന​ട​പ്പാ​ക്കാ​വു​ന്ന​താ​ണോ- ഫേസ്ബുക്ക് പോസ്റ്റ് പറയുന്നുയ മ​ല​യോ​ര​ത്തെ മ​നു​ഷ്യ​ർ ഫോ​റ​സ്റ്റ് ബ്യൂ​റോ​ക്ര​സി​യി​ൽ നി​ന്നും അ​നു​ഭ​വി​ച്ചു​കൂ​ട്ടി​യ ദു​രി​ത​ത്തി​ന്റെ പ്ര​തി​ക​ര​ണ​മാ​ണ് ഇത്.

ഈ ​ബ്യൂ​റോ​ക്ര​സി​ക്ക് ത​ങ്ങ​ളു​ടെ ജീ​വി​തം വീ​ണ്ടും തീ​റെ​ഴു​താ​ൻ പോ​കു​ന്നൂ​വെ​ന്ന് തോ​ന്നി​യാ​ൽ ഈ ​സാ​ധാ​ര​ണ മ​നു​ഷ്യ​ർ​ക്ക് പി​ന്നെ ഒ​രു പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ബാ​ധ​ക​മാ​കി​ല്ല. അ​ത്ര​മേ​ൽ ഭീ​തി​ദ​ത​മാ​ണ് ആ ​ജ​ന​ത അ​നു​ഭ​വി​ച്ചു​കൂ​ട്ടു​ന്ന ബ്യൂ​റോ​ക്രാ​റ്റി​ക് കെ​ടു​തി​ക​ളെന്നും ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.

ഏ​ക​പ​ക്ഷീ​യ​മാ​യ ബ്യൂ​റോ​ക്രാ​റ്റി​ക് പ​രി​സ്ഥി​തി മേ​ഖ​ലാ​വ​ൽ​ക്ക​ര​ണ​ങ്ങ​ളി​ലേ​യ്ക്കും നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​യ്ക്കും ത​ങ്ങ​ളു​ടെ ജീ​വി​തം എ​ടു​ത്ത് എ​റി​യ​പ്പെ​ടാ​ൻ പോ​കു​ന്നൂ​വെ​ന്ന ചി​ന്ത​യാ​ണ് ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ടി​നെ​തി​രെ മ​ല​യോ​ര ജ​ന​ത അ​ണി​നി​ര​ക്കു​ന്ന​തി​ന്റെ അ​ടി​സ്ഥാ​ന കാ​ര​ണ​മെ​ന്ന് ​മ​ന​സി​ലാ​ക്ക​ണം. ജോ​യി​സ് ജോ​ർ​ജ്ജ്, രാ​ജേ​ന്ദ്ര​ൻ എ​ന്നൊ​ക്കെ ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്നാ​ൽ കാ​ര്യ​മി​ല്ല. ഇ​വ​രൊ​ക്കെ ഒ​ന്നാം ക്ലാ​സ് ആ​ണെ​ന്നൊ​ന്നും അഭിപ്രായമില്ലെന്നും ഗോപകുമാർ പറയുന്നു.

മ​ല​യോ​ര​ത്താ​കെ ന​ട​ന്ന ഈ ​ബ്യൂ​റോ​ക്രാ​റ്റി​ക് നി​യ​ന്ത്ര​ണ​ത്തെ കൂ​ടു​ത​ൽ കാ​ർ​ക്ക​ശ്യ​ത്തോ​ടെ ഇ​ട​പെ​ടു​ത്തി ഭൂ​മി സം​ര​ക്ഷി​ച്ചു​ക​ള​യാ​മെ​ന്ന മൗ​ഢ്യ​മാ​ണ് വേ​ണു​രാ​ജി​ലും വെ​ങ്കി​ട്ട​രാ​മ​നി​ലു​മൊ​ക്കെ അ​വ​സാ​ന ആ​ശ്ര​യം ക​ണ്ടെ​ത്തു​ന്ന പ​രി​സ്ഥി​തി​വാ​ദി​ക​ളു​ടേ​തെന്നും ജ​ന​പ്ര​തി​നി​ധി​ക​ൾ ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ത്തെ മാ​നി​ക്കാ​തെ രേ​ണു​രാ​ജി​ന്‍റെ കാ​ർ​ക്ക​ശ്യം കാ​ണി​ക്കു​മെ​ന്ന് ക​രു​തു​ന്ന​തി​ൽ​പ്പ​രം പ​മ്പ​ര​വി​ഡ്ഢി​ത്തം വേ​റെ എ​ന്തു​ണ്ട്.

ആ​രോ​ടും ഒ​ന്നി​നോ​ടും ഒ​രു​ത​ര​ത്തി​ലു​മു​ള്ള അ​ക്കൌ​ണ്ട​ബി​ലി​റ്റി​യും ഇ​ല്ലാ​യെ​ന്ന് ദി​നം​പ്ര​തി തെ​ളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു വി​ഭാ​ഗ​മാ​ണ് ന​മ്മു​ടെ അ​ഖി​ലേ​ന്ത്യാ സ​ർ​വ്വീ​സ് ബ്യൂ​റോ​ക്രാ​റ്റു​ക​ൾ. അ​തി​ന്റെ കൊ​ച്ചു​മ​ക​ളാ​ണ് രേ​ണു​രാ​ജ്. തു​ട​ക്ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ച ഒ​രു അ​ടി​സ്ഥാ​ന പ​രി​ഗ​ണ​ന​യും ഈ ​ബ്യൂ​റോ​ക്രാ​റ്റു​ക​ൾ​ക്ക് ബാ​ധ​ക​മ​ല്ലെന്നും ഫേസ്ബുക്ക് പോസ്റ്റ് കുറ്റപ്പെടുത്തുന്നു

Related posts