അ​ത് വേ​ണോ? ഇ​ത് വേ​ണോ? ആ​ഴ​ത്തി​ൽ മു​റി​പ്പെ​ടു​ത്തി​യ​വ​ർ വേ​റെ​യും ഉ​ണ്ടാ​യി​രു​ന്നു; നേ​രി​ടേ​ണ്ടി വ​ന്ന പ്ര​തി​സ​ന്ധി​ക​ളെ കു​റി​ച്ച് ന​ടി രേ​ഷ്മ രാ​ജ​ൻ

അ​ങ്ക​മാ​ലി ഡ​യ​റീ​സ് എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തി​യ താ​ര​മാ​ണ് അ​ന്ന രേ​ഷ്മ രാ​ജ​ൻ. ആ​ദ്യ സി​നി​മ​യി​ലെ ലി​ച്ചി എ​ന്ന ക​ഥാ​പാ​ത്രം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തോ​ടെ അ​ന്ന​യെ തേ​ടി കൈ​നി​റ​യെ അ​വ​സ​ര​ങ്ങ​ളെ​ത്തി.

എ​ന്നാ​ൽ ആ​ദ്യ​ത്തേ​ത് പോ​ലെ തി​ള​ങ്ങാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​പ്പോ​ഴി​താ തി​യ​റ്റ​റു​ക​ളി​ൽ ഹി​റ്റാ​യി ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​യ്യ​പ്പ​നും കോ​ശി​യി​ലും പൃ​ഥ്വി​രാ​ജി​ന്‍റെ ഭാ​ര്യ​യാ​യി​ട്ടാ​ണ് അ​ന്ന അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു മാ​ഗ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സി​നി​മ​യി​ലെ​ത്തു​ന്ന​തി​ന് മു​ൻ​പ് നേ​രി​ടേ​ണ്ടി വ​ന്ന പ്ര​തി​സ​ന്ധി​ക​ളെ കു​റി​ച്ച് ന​ടി തു​റ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

സി​നി​മ​യി​ലേ​ക്ക് ക്ഷ​ണം വ​ന്ന​പ്പോ​ൾ എ​ന്‍റെ ജീ​വി​ത​ത്തി​ൽ എ​ന്താ​ണ് ന​ട​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന് ഒ​രു ഞെ​ട്ട​ലു​ണ്ടാ​യി​രു​ന്നു. ആ ​ദി​വ​സ​ങ്ങ​ളി​ൽ വി​ദേ​ശ​ത്തേ​ക്ക് പോ​കാ​ൻ വി​സ​യും ടി​ക്ക​റ്റു​മെ​ല്ലാം റെ​ഡി​യാ​യി ഇ​രി​ക്കു​ക​യാ​ണ്. അ​ത് വേ​ണോ? ഇ​ത് വേ​ണോ? ആ​കെ ആ​ശ​യ​ക്കു​ഴ​പ്പം.

അ​മ്മ​യാ​ണെ​ങ്കി​ൽ അ​ഭി​ന​യം എ​ന്ന​തി​നോ​ട് അ​ടു​ക്കുന്ന​തേ​യി​ല്ല. വീ​ട്ടി​ൽ ആ​കെ​യു​ള്ള വ​രു​മാ​നം എ​ന്‍റെ ജോ​ലി​യാ​ണ്. അ​ത് ക​ള​യു​ന്ന​തി​നെക്കു​റി​ച്ച് അ​മ്മ​യ്ക്ക് ചി​ന്തി​ക്കാ​ൻ പോ​ലും ആ​കു​മാ​യി​രു​ന്നി​ല്ല. പ​ക്ഷേ അ​വ​സ​രം ഒ​രി​ക്ക​ൽ മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളു​വെ​ന്ന് എ​ന്‍റെ മ​ന​സ് പ​റ​ഞ്ഞ് കൊ​ണ്ടേ​യി​രു​ന്നു.

ഞാ​ൻ ഹോ​സ്പി​റ്റ​ലി​ലെ ഡ​യ​റ​ക്ടേ​ഴ്സി​നോ​ട് അ​ഭി​പ്രാ​യം ചോ​ദി​ച്ചു. അ​വ​ർ കി​ട്ടി​യ അ​വ​സ​രം ക​ള​യ​ണ്ടെ​ന്ന് പ​റ​ഞ്ഞു. ര​ണ്ട് മാ​സം ലീ​വ് എ​ടു​ത്ത് പൊ​യ്ക്കോ​ളു എ​ന്ന് പ​റ​ഞ്ഞു. അ​ങ്ങ​നെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും റി​സ്കാ​യ തീ​രു​മാ​ന​മെ​ടു​ത്തു.

ജോ​ലി ക​ള​ഞ്ഞ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന വാ​ർ​ത്ത കേ​ട്ട​വ​രെ​ല്ലാം ക​ളി​യാ​ക്ക​ലും കു​റ്റ​പ്പെ​ടു​ത്ത​ലും മാ​ത്രം. അ​പ്പ​ൻ മ​രി​ച്ചി​ട്ട് ര​ണ്ട് കൊ​ല്ല​മേ ആ​യു​ള്ളു.

അ​പ്പോ​ഴേ​ക്കും അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്നു എ​ന്ന് പ​റ​ഞ്ഞ് ആ​ഴ​ത്തി​ൽ മു​റി​പ്പെ​ടു​ത്തി​യ​വ​ർ വേ​റെ​യും ഉ​ണ്ടാ​യി​രു​ന്നു” -അ​ന്ന രേ​ഷ്മ രാജൻ അ​ഭി​മു​ഖ​ത്തി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment