രാ​​ഹു​​ലി​​നെ ഒ​​ഴി​​വാ​​ക്കിയത് എന്തിന്: ക​​പി​​ൽ

മും​​ബൈ: ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ര​​ണ്ട് മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ നാ​​ണംകെ​​ട്ട തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ടീം ​​സെ​​ല​​ക്ട​​ർ​​മാ​​ർ​​ക്കെ​​തി​​രേ രൂ​​ക്ഷ വി​​മ​​ർ​​ശ​​ന​​വു​​മാ​​യി മു​​ൻ താ​​രം ക​​പി​​ൽ ദേ​​വ് രം​​ഗ​​ത്ത്.

സ​​മീ​​പ നാ​​ളി​​ൽ ഏ​​ക​​ദി​​ന​​ത്തി​​ലും ട്വ​​ന്‍റി-20​​യി​​ലും മി​​ക​​ച്ച ഫോ​​മി​​ൽ ക​​ളി​​ച്ച കെ.​​എ​​ൽ. രാ​​ഹു​​ലി​​നെ എ​​ന്തി​​നാ​​ണ് ടീ​​മി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യ​​തെ​​ന്നും ക​​പി​​ൽ ദേ​​വ് ചോ​​ദി​​ച്ചു.

എ​​ന്തി​​നാ​​ണ് ടീ​​മി​​ൽ നി​​ര​​ന്ത​​രം മാ​​റ്റം വ​​രു​​ത്തു​​ന്ന​​ത്. ടീ​​മി​​ൽ ആ​​രും ത​​ന്നെ സ്ഥി​​ര​​മ​​ല്ല. സ്വ​​ന്തം സ്ഥാ​​ന​​ത്ത് സു​​ര​​ക്ഷി​​ത​​ത്വം തോ​​ന്നി​​യി​​ല്ലെ​​ങ്കി​​ൽ അ​​വ​​രു​​ടെ പ്ര​​ക​​ട​​ന​​ത്തെ​​യും അ​​ത് ബാ​​ധി​​ക്കും. ഒ​​രു ടീ​​മി​​നെ നി​​ർ​​മി​​ക്കു​​ന്പോ​​ൾ താ​​ര​​ങ്ങ​​ൾ​​ക്ക് ആ​​ത്മ​​വി​​ശ്വാ​​സം ന​​ൽ​​കാ​​നാ​​വ​​ണം.

ഓ​​രോ ഫോ​​ർ​​മാ​​റ്റി​​നും ഓ​​രോ താ​​ര​​ങ്ങ​​ൾ എ​​ന്നാ​​ണ് മാ​​നേ​​ജ്മെ​​ന്‍റ് വി​​ശ്വ​​സി​​ക്കു​​ന്ന​​ത്. സ​​മീ​​പ​​കാ​​ല​​ത്ത് കെ.​​എ​​ൽ. രാ​​ഹു​​ൽ മി​​ക​​ച്ച ഫോ​​മി​​ലാ​​ണ്, പ​ക്ഷേ, അ​​ദ്ദേ​​ഹം ടീ​​മി​​ന് പു​​റ​​ത്തും. ഒ​​രു താ​​രം മി​​ക​​ച്ച ഫോ​​മി​​ലാ​​ണെ​​ങ്കി​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന് അ​​വ​​സ​​രം ന​​ൽ​​ക​​ണം എ​​ന്നാ​​ണ് എ​​ന്‍റെ വി​​ശ്വാ​​സം – ക​​പി​​ൽ ദേ​​വ് പ​​റ​​ഞ്ഞു.

Related posts

Leave a Comment