മ​ക​ളു​ടെ ഭാ​വി​ക്കാ​യി 14 വ​ർ​ഷ​ത്തി​നു​ശേ​ഷം അ​വ​ർ വീ​ണ്ടും വി​വാ​ഹി​ത​രാ​കു​ന്നു

ആ​ല​പ്പു​ഴ: മ​ക​ളു​ടെ ഭാ​വി​ക്കു​വേ​ണ്ടി 14 വ​ര്‍​ഷ​ത്തി​നുശേ​ഷം അ​വ​ർ വീ​ണ്ടും വി​വാ​ഹി​ത​രാ​കു​ന്നു. ആ​ല​പ്പു​ഴ കു​തി​ര​പ്പ​ന്തി അ​ശ്വ​തി നി​വാ​സി​ൽ വി​ര​മി​ച്ച ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് സു​ബ്ര​ഹ്മ​ണ്യ(57)​നും കു​തി​ര​പ്പ​ന്തി​രാ​ധാ​നി​വാ​സി​ൽ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി​യാ​യ കൃ​ഷ്ണ​കു​മാ​രി(50)​യു​മാ​ണ് കു​ടും​ബ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ​യും അ​ഭി​ഭാ​ഷ​ക​രു​ടെ​യും ഉ​പ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ച്ച് മ​ക​ളു​ടെ ന​ല്ല ഭാ​വി​യെ​ക്ക​രു​തി വീ​ണ്ടും വി​വാ​ഹി​ത​രാ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

14 വ​ർ​ഷം മു​ന്പ് ഇ​വ​ര്‍ വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യി​രു​ന്നു. 2006 ഓ​ഗ​സ്റ്റ് 31നാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. 2008ൽ ​ഇ​വ​ർ​ക്കൊ​രു പെ​ൺ​കു​ട്ടി ജ​നി​ച്ചു. അ​സ്വാ​ര​സ്യ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഇ​രു​വ​രും 2010 മാ​ർ​ച്ച് 29ന് ​ആ​ല​പ്പു​ഴ കു​ടും​ബ​ക്കോ​ട​തി മു​ഖേ​ന വി​വാ​ഹ​മോ​ചി​ത​രാ​യി. സു​ബ്ര​ഹ്മ​ണ്യ​ൻ പി​ന്നീ​ട് കൃ​ഷ്ണ​കു​മാ​രി​ക്കും മ​ക​ൾ​ക്കും ന​ൽ​കാ​നു​ള്ള മു​ഴു​വ​ൻ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും തീ​ർ​ത്തു സം​യു​ക്ത​മാ​യി ക​രാ​റും ത​യാ​റാ​ക്കി.

എ​ന്നാ​ൽ കൃ​ഷ്ണ​കു​മാ​രി മ​ക​ൾ​ക്ക് ജീ​വ​നാം​ശം ആ​വ​ശ്യ​പ്പെ​ട്ട് വീ​ണ്ടും കു​ടും​ബ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. കേ​സ് പ​രി​ഗ​ണി​ച്ച കു​ടും​ബ​ക്കോ​ട​തി ജ​ഡ്ജി വി​ദ്യാ​ധ​ര​ൻ ഇ​രു​വ​രും പു​നഃ​ർ​വി​വാ​ഹി​ത​ര​ല്ലാ​ത്ത​തി​നാ​ൽ മ​ക​ളു​ടെ ഭാ​വി​യെ​ക്ക​രു​തി പ്ര​ശ്ന​ങ്ങ​ൾ ര​മ്യ​മാ​യി പ​രി​ഹ​രി​ച്ച് ഒ​ന്നി​ച്ചു​ക​ഴി​യാ​ൻ നി​ർ​ദേ​ശി​ച്ചു. ഇ​രു​ക​ക്ഷി​ക​ളും അ​ഭി​ഭാ​ഷ​ക​രും നി​ർ​ദ്ദേ​ശം അം​ഗീ​ക​രി​ച്ചു. കു​ട്ടി​യോ​ടൊ​പ്പം ഒ​രു​മി​ച്ച് ക​ഴി​യാ​നും തീ​രു​മാ​നി​ച്ചു.

ഇ​രു​വ​രും അ​ടു​ത്ത ദി​വ​സം വീ​ണ്ടും വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യും. സു​ബ്ര​ഹ്മ​ണ്യ​നു വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ ആ​ർ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, വി​മി എ​സ്, സു​നി​ത ജി ​എ​ന്നി​വ​രും കൃ​ഷ്ണ​കു​മാ​രി​ക്കു വേ​ണ്ടി സൂ​ര​ജ് ആ​ർ. മൈ​നാ​ഗ​പ്പ​ള്ളി​യും ഹാ​ജ​രാ​യി.

Related posts

Leave a Comment