പ്ര​തി​ക​ര​ണം ഞ​ങ്ങ​ളു​ടെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ​ല്ലോ ? രേ​വ​തി സ​മ്പത്ത് പറയുന്നു…

ഞ​ങ്ങ​ള്‍ എ​പ്പോ​ഴും പ്ര​തി​ക​രി​ച്ചു കൊ​ണ്ടി​രി​ക്ക​ണം. പ്ര​തി​ക​ര​ണം ഞ​ങ്ങ​ളു​ടെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ​ല്ലോ. അ​ക്ര​മ​ണ​ങ്ങ​ളു​ടെ കാ​ര​ണ​ങ്ങ​ളെ നി​ങ്ങ​ള്‍ പ​റ​യാ​ന്‍ ത​യാ​റ​ല്ല.

പു​റ​ത്തി​റ​യു​ന്ന ഓ​രോ സം​ഭ​വ​ങ്ങ​ളി​ലും മാ​ത്രം ഞ​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​മാ​ണ് നി​ങ്ങ​ള്‍​ക്ക് വേ​ണ്ട​ത്. ഓ​രോ നി​മി​ഷ​വും ഞ​ങ്ങ​ള്‍ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു​ണ്ട്.

നി​ങ്ങ​ള്‍ വാ​ര്‍​ത്ത​യാ​കു​ന്ന​തി​ലെ പ്ര​തി​ക​ര​ണ​ത്തി​ലേ​ക്ക് മാ​ത്രം ചു​രു​ങ്ങു​ന്പോ​ള്‍ ഞ​ങ്ങ​ള്‍ ഓ​രോ നി​മി​ഷ​വു​മു​ള്ള പീ​ഡ​ന​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

ഞ​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം കാ​ത്ത് നി​ല്‍​ക്കാ​തെ നി​ങ്ങ​ള്‍ പോ​യി ന​ന്നാ​കൂ. എ​ല്ലാ​ത്ത​രം പീ​ഡ​ന​ങ്ങ​ളു​ടെ​യും മൂ​ല​കാ​ര​ണം നി​ങ്ങ​ളു​ടെ ആ​ധി​പ​ത്യ മ​നോ​ഭാ​വ​മാ​ണെ​ന്നെ​ങ്കി​ലും മി​നി​മം തി​രി​ച്ച​റി​യൂ. –

രേ​വ​തി സ​മ്പത്ത്

Related posts

Leave a Comment