സംസ്ഥാന യോഗ ഒളിന്പ്യാഡിൽ സ്വർണ മെഡൽ; രേവതിയുടെ വിജയത്തിനു സ്വർണത്തിളക്കം


എ​രു​മേ​ലി: രേ​വ​തി​യു​ടെ വി​ജ​യ​ത്തി​നു സ്വ​ർ​ണ​ത്തി​ള​ക്കം. നാ​ടി​നും കൂ​ലി​പ്പ​ണി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ൾ​ക്കും അ​ഭി​മാ​നം നി​റ​ച്ച് യോ​ഗ​യി​ൽ ര​ണ്ടാ​മ​തും സ്വ​ർ​ണ മെ​ഡ​ൽനേ​ടി മി​ന്നു​ന്ന വി​ജ​യ​മാ​ണ് രേ​വ​തി നേ​ടി​യി​രി​ക്കു​ന്ന​ത്.

എ​രു​മേ​ലി വെ​ണ്‍​കു​റി​ഞ്ഞി എ​സ്എ​ൻ​ഡി​പി ഹൈ​സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് മ​ണി​പ്പു​ഴ ചെ​ന്പ​ക​പ്പാ​റ കൊ​ച്ചു​തു​ണ്ടി​യി​ൽ രാ​ജേ​ഷ്-രാ​ജി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണു രേ​വ​തി.

2019-ൽ ​ദി​ല്ലി​യി​ൽ ന​ട​ന്ന ദേ​ശീ​യ യോ​ഗ ഒ​ളി​ന്പ്യാ​ഡി​ൽ രേ​വ​തി​ക്കു ദേ​ശീ​യ ത​ല​ത്തി​ൽ ആ​ദ്യ സ്വ​ർ​ണ മെ​ഡ​ൽ ല​ഭി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ 30നു ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സം​സ്ഥാ​ന യോ​ഗ ഒ​ളി​ന്പ്യാ​ഡി​ലാ​ണ് രേ​വ​തി വീ​ണ്ടും ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.

കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ൽ നി​ന്നു 16 അം​ഗ ടീ​മു​ക​ളാ​യാ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ ഇ​ക്ക​ഴി​ഞ്ഞ 30ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സം​സ്ഥാ​ന യോ​ഗ ഒ​ളി​ന്പ്യാ​ഡി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഇ​വ​രി​ൽ രേ​വ​തി ഉ​ൾ​പ്പ​ടെ​യു​ള്ള വി​ജ​യി​ക​ൾ​ക്ക് ഇ​നി 22നു ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ യോ​ഗ ഒ​ളി​ന്പ്യാ​ഡി​ൽ പ​ങ്കെ​ടു​ക്കാം.

യോ​ഗ​യി​ലു​ള്ള ക​ഠി​ന​പ​രി​ശ്ര​മ​മാ​ണ് സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള രേ​വ​തി​യു​ടെ വി​ജ​യ​ത്തി​നു പി​ന്നി​ലെ​ന്ന് പ​രി​ശീ​ല​ക​യാ​യ സ്കൂ​ളി​ലെ യോ​ഗ അ​ധ്യാ​പി​ക റെ​ജി​മോ​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment