ഒരു സ്ത്രീയുടെ ഫോട്ടോ കാണിച്ച് ഞാനുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞിരുന്നു ! സ്ഥിരമായി ഒരു സ്ത്രീയുമായി ഫോണ്‍വിളിയുണ്ടായിരുന്നു; ഇത് ഷംന തന്നെയായിരുന്നു എന്നാണ് വിശ്വാസമെന്ന് റഫീഖിന്റെ ഭാര്യ…

നടി ഷംന കാസിമിനെതിരായ ബ്ലാക്‌മെയില്‍ തട്ടിപ്പില്‍ മുഖ്യ പ്രതിയായ റഫീഖിനെതിരേ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഭാര്യ രംഗത്ത്. മുമ്പും തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതിന് ജയിലില്‍ കിടന്നിട്ടുള്ള ആളാണ് റഫീഖ് എന്ന് ഭാര്യ വ്യക്തമാക്കുന്നു.

ഫോണില്‍ ഒരു സ്ത്രീയുടെ ഫോട്ടോ കാണിച്ച് താനുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞിരുന്നു. ഒരു സമയത്ത് ഒരു സ്ത്രീയുമായി നിരന്തരം ഫോണ്‍ വിളിയായിരുന്നു. ഇത് ഷംന തന്നെയാണെന്നാണ് വിശ്വാസം.

റഫീഖിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഇതിന്റെ പേരില്‍ സ്ഥിരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും ഇതിനിടെയാണ് ഷംനയെ വിവാഹം കഴിക്കാന്‍ എന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടതെന്നും റഫീഖിന്റെ ഭാര്യ പറയുന്നു.

ഷംന വലിയ സിനിമാ താരമായത് കൊണ്ട് ഇതൊന്നും തുടക്കത്തില്‍ വിശ്വസിച്ചിരുന്നില്ല. ഇയാള്‍ എങ്ങനെ ഇത്രയും വലിയ താരവുമായി അടുത്തു എന്ന സംശയമായിരുന്നു. എന്നാല്‍ കേസ് പുറത്തുവന്നപ്പോഴാണ് വിശ്വാസമായത്.

ഇതിന് മുന്‍പ് താന്‍ തന്നെ വിവാഹ മോചനത്തിന് ശ്രമിച്ചതാണ്. ഇതിനായി പള്ളിയുമായുള്‍പ്പെടെ ബന്ധപ്പെട്ടിരുന്നു. പക്ഷേ നടന്നില്ല. നിരവധി തവണ ഭര്‍ത്താവിനെതിരേ പരാതി നല്‍കിയിട്ടുണ്ട്. ഷംനയെ വിളിച്ച സ്ത്രീ താനല്ല, പക്ഷേ തന്നെ കേസില്‍ കുടുക്കുമെന്ന് ഭയപ്പെട്ടിരുന്നു.

ഇപ്പോള്‍ അറസ്റ്റിലുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹാരിസാണ് ഷംനയുടെ ഫോണ്‍ നമ്പര്‍ റഫീഖിന് നല്‍കിയത്. ആല്‍ബങ്ങളില്‍ അഭിനയിക്കുന്നവരുടെ ഫോണ്‍ നമ്പറുകളും ഹാരിസ് റഫീഖിന് കൈമാറിയതായും ഭാര്യ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Related posts

Leave a Comment