ജയിലിലെ വധഭീഷണി സത്യമോ ? വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തല്‍ ജാമ്യം ലഭിക്കാനുള്ള കുതന്ത്രം എന്ന് സംശയം; സ്വപ്‌നയുടെ മനസിലുള്ളതെന്ത്…

ജയിലില്‍ തനിക്ക് വധഭീഷണിയുണ്ടെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞത് ജാമ്യം ലഭിക്കാനുള്ള തന്ത്രമെന്ന സംശയം ബലപ്പെടുന്നു. ജയില്‍ വകുപ്പ് ഇപ്പോള്‍ ഈ സംശയമാണ് ഉന്നയിക്കുന്നത്. സ്വപ്ന ആരോപിച്ചതുപോലുള്ള സന്ദര്‍ശകര്‍ ജയിലില്‍ എത്തിയിട്ടില്ലെന്ന് ജയില്‍ വകുപ്പ് പറയുന്നു. ഇത് ഉറപ്പിക്കാന്‍ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടും പരിശോധിക്കും. ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്താന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ്, ദക്ഷിണ മേഖലാ ജയില്‍ ഡിഐജിയോട് നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ രണ്ട് കാര്യങ്ങളാണ് സ്വപ്ന സുരേഷ് കോടതിയില്‍ പറഞ്ഞത്. ഒന്ന് ജയിലില്‍ തനിക്ക് ഭീഷണിയുണ്ട്. മറ്റൊന്ന് പൊലീസുകാരെന്ന് സംശയിക്കുന്ന ചിലര്‍ തന്നെ ജയിലില്‍ സന്ദര്‍ശിച്ച് ഉന്നതരുടെ പേര് പറയരുതെന്നും അന്വേഷണ ഏജന്‍സികളോട് സഹകരിക്കരുതെന്നും ആവശ്യപ്പെട്ടു. ജയില്‍ വകുപ്പ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഉദ്യോഗസ്ഥരെന്ന് സംശയിക്കുന്ന ആളുകള്‍ ജയിലിലെത്തി സ്വപ്നയെ കണ്ടില്ലെന്നാണ് ജയില്‍ വകുപ്പിന്റെ വിലയിരുത്തല്‍. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവെങ്കിലും സംശയാസ്പദമായി ഒന്നും…

Read More

ഒരു സ്ത്രീയുടെ ഫോട്ടോ കാണിച്ച് ഞാനുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞിരുന്നു ! സ്ഥിരമായി ഒരു സ്ത്രീയുമായി ഫോണ്‍വിളിയുണ്ടായിരുന്നു; ഇത് ഷംന തന്നെയായിരുന്നു എന്നാണ് വിശ്വാസമെന്ന് റഫീഖിന്റെ ഭാര്യ…

നടി ഷംന കാസിമിനെതിരായ ബ്ലാക്‌മെയില്‍ തട്ടിപ്പില്‍ മുഖ്യ പ്രതിയായ റഫീഖിനെതിരേ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഭാര്യ രംഗത്ത്. മുമ്പും തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതിന് ജയിലില്‍ കിടന്നിട്ടുള്ള ആളാണ് റഫീഖ് എന്ന് ഭാര്യ വ്യക്തമാക്കുന്നു. ഫോണില്‍ ഒരു സ്ത്രീയുടെ ഫോട്ടോ കാണിച്ച് താനുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞിരുന്നു. ഒരു സമയത്ത് ഒരു സ്ത്രീയുമായി നിരന്തരം ഫോണ്‍ വിളിയായിരുന്നു. ഇത് ഷംന തന്നെയാണെന്നാണ് വിശ്വാസം. റഫീഖിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഇതിന്റെ പേരില്‍ സ്ഥിരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും ഇതിനിടെയാണ് ഷംനയെ വിവാഹം കഴിക്കാന്‍ എന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടതെന്നും റഫീഖിന്റെ ഭാര്യ പറയുന്നു. ഷംന വലിയ സിനിമാ താരമായത് കൊണ്ട് ഇതൊന്നും തുടക്കത്തില്‍ വിശ്വസിച്ചിരുന്നില്ല. ഇയാള്‍ എങ്ങനെ ഇത്രയും വലിയ താരവുമായി അടുത്തു എന്ന സംശയമായിരുന്നു. എന്നാല്‍ കേസ് പുറത്തുവന്നപ്പോഴാണ് വിശ്വാസമായത്. ഇതിന് മുന്‍പ് താന്‍ തന്നെ വിവാഹ മോചനത്തിന് ശ്രമിച്ചതാണ്. ഇതിനായി…

Read More