എനിക്ക് ഇവരോട് പറയാനുള്ള ഉത്തരം ഇതേയുള്ളൂ…മരിക്കുവോളം എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം;ഇന്ന് ധാരാളം ഇലക്ട്രിക് സ്മശാനങ്ങളുണ്ട്..അതലേക്കിട്ട് ഒരു സ്വിച്ച് അമര്‍ത്തിയാല്‍ ..”’ഭും;മരണ ശേഷം മൃതദേഹം എന്തു ചെയ്യുമെന്ന ചോദ്യത്തിന് ജസ്‌ലയുടെ മറുപടി ഇങ്ങനെ…

മരിച്ചു കഴിഞ്ഞാല്‍ മൃതദേഹത്തിന്റെ സംസ്‌കാരം മതങ്ങള്‍ക്കനുസരിച്ച് മാറുന്നു. എന്നാല്‍ മതവിശ്വാസികളല്ലാത്തവര്‍ക്ക് തങ്ങളുടെ മൃതദേഹം എങ്ങനെ സംസ്‌കരിക്കപ്പെടാനായിരിക്കും താല്‍പര്യം ? മരിച്ചാല്‍ മൃതദേഹം എന്തു ചെയ്യുമെന്ന ചോദ്യത്തിന് ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മതം ഉപേക്ഷിച്ച വ്യക്തിയാണ് താനെന്ന് ജസ് ല പലകുറി പറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ ജസ്‌ലയുടെ മരണശേഷം മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ തങ്ങള്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ ആള്‍ക്കാണ് ജസ് ല ഇപ്പോള്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയിരിക്കുന്നത്. ജസ്‌ലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം മരണശേഷം എന്റെ മയ്യത്ത് (ശവശരീരം )എന്ത് ചെയ്യുമെന്ന ആധി…ഇസ്ലാം മതവിശ്വാസികളില്‍ ഒരുപാട് പേര്‍ പ്രകടിപ്പിക്കുന്നത് പലവെട്ടം കണ്ടിട്ടുണ്ട്.. നേരിട്ടും ചിലര്‍ ചോദിക്കും..മഹല്ല് കമ്മറ്റി എന്നെ മഹല്ലില്‍ നിന്ന് ഒഴിവാക്കിയതലേറെ ആഹ്ലാദവും അവര്‍ പ്രകടിപ്പിക്കും… കാരണം പള്ളിക്കബറിടത്തില് നിന്റെ മയ്യത്തടക്കില്ലല്ലോ… എന്ന്.. എന്ത് കഷ്ടാണ്…ആ കുറ്റിക്കാട്ടില്‍ ആറടിമണ്ണില്‍ കിടന്നാല്‍ മാത്രമാണോ…

Read More

അവനവന്റെ ശരീരം അവനവന്റെ ചോയ്‌സ് ആണ് ! ശരീരം കാണിക്കുന്നവരോടും…അതില്‍ രാഷ്ട്രീയം പറയുന്നവരോടും സ്‌നേഹവും ബഹുമാനവും ഉണ്ട്; തുറന്നു പറഞ്ഞ് ജസ്ല മാടശ്ശേരി…

യുവജന രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയമായ വ്യക്തിത്വമാണ് ജസ്ല മാടശ്ശേരി. പിന്നീട് രാഷ്ട്രീയം വിട്ട താരം കലാ-സാംസ്‌കാരിക രംഗത്ത് സജീവമാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ രണ്ടാം സീസണില്‍ താരം പങ്കെടുത്തിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് താരം ബിഗ്‌ബോസില്‍ എത്തിയത്. ഷോയില്‍ തന്റെ അഭിപ്രായങ്ങള്‍ സ്വതന്ത്രമായി തുറന്നു പറഞ്ഞതിന്റെ പേരില്‍ താരം വിവാദത്തിലുമായിരുന്നു. ഇപ്പോള്‍ താരത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയാകുകയാണ്. നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ബോഡി ആര്‍ട്ടിന്റെ പേരില്‍ പടം വരപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസ് എടുക്കുകയും അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടില്‍ എത്തുകയും ചെയ്യുകയുണ്ടായി. ഈ വിഷയത്തിലാണ് ജസ്ല ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് ജസ്ല പറയുന്നതിങ്ങനെ… ‘വ്യക്തിപരമായി പറയാം…ഇതിന്റെ പേരില്‍ എന്നെ സദാചാര വാദിയാക്കിയാലും എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല..എന്റെ ശരീരം എന്റെ പ്രൈവസിയാണ്..എന്റെ ശരീരത്തെ ഞാന്‍ സ്‌നേഹിക്കുന്നത് സ്വകാര്യമായാണ്..അത്…

Read More

ഇന്നലെ ഒരു മണിവരെ പോലീസ് അകമ്പടിയോടെ നടന്നവരുടെ കാര്യമേ നിങ്ങള്‍ക്കറിയൂ…ഒരു മണിയ്ക്കു ശേഷം സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി ജസ്ല മാടശ്ശേരിയും ദിയ സനയും…

സംസ്ഥാന വനിതാശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ‘പൊതു ഇടം എന്റേതും’ എന്ന പേരില്‍ സംഘടിപ്പിച്ച രാത്രി നടത്തം വന്‍ സംഭവമായി മാറിയിരുന്നു. കേരളമൊട്ടാകെ നൂറു കണക്കിന് സ്ത്രീകളാണ് ഈ യത്‌നത്തില്‍ പങ്കാളികളായത്. രാത്രി പതിനൊന്ന് മണി മുതല്‍ ഒരു മണി വരെയായിരുന്നു രാത്രി നടത്തത്തിനായി തെരഞ്ഞെടുത്ത സമയം. പൊലീസ് സംരക്ഷണത്തിന്റെ അകമ്പടിയോടെയായിരുന്നു സ്ത്രീകള്‍ രാത്രിയില്‍ സഞ്ചരിക്കാന്‍ ധൈര്യപ്പെട്ടത്. എന്നാല്‍ പുലര്‍ച്ചെ ഒരുമണിയ്ക്കു ശേഷം പോലീസ് അകമ്പടിയില്ലാതെ നടക്കാനിറങ്ങിയ സ്ത്രീകള്‍ നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ചാണ് ദിയ സനയും ജസ്ല മാടശ്ശേരിയും ഫേസ്ബുക്ക് ലൈവിലൂടെ പറയുന്നത്. പൊലീസ് സംരക്ഷണയില്‍ സുരക്ഷിതരായി നടന്നുനീങ്ങിയ സ്ത്രീകളുടെ നേരെ നോക്കാന്‍ പോലും ധൈര്യപ്പെടാത്തവര്‍ പൊലീസ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോയ സമയത്ത് സ്ത്രീകളോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. അത്രയും നേരം സ്ത്രീകള്‍ക്ക് സംരക്ഷണ കവചം ഒരുക്കിയ പൊലീസിനെ നിരത്തിലെങ്ങും കാണുന്നില്ല. ഇവരെ പിന്തുടര്‍ന്ന് അശ്ലീല…

Read More

കുടുംബത്തില്‍ ഒതുങ്ങാത്ത സ്ത്രീ ! ആരാണെന്നറിയാത്തവരുടെ മുമ്പില്‍ പോലും ശരീരം കാഴ്ച വയ്ക്കുന്ന സ്ത്രീ; ഫിറോസ് കുന്നംപറമ്പിലിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരേ പ്രതിഷേധം ആളിക്കത്തുന്നു…

സന്നദ്ധ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളിക്കത്തുന്നു. മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്ലിം ലീഗ് നേതാവുമായ എം സി കമറുദ്ദീനുമൊത്ത് ഫിറോസ്  വേദി പങ്കിട്ടതിനെ വിമര്‍ച്ച മുന്‍ കെഎസ് യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ജസ്‌ല മാടശ്ശേരിയ്‌ക്കെതിരേയായിരുന്നു ഫിറോസിന്റെ പരാമര്‍ശം.ഫേസ്ബുക്ക് ലൈവിലൂടെയാണ് ഫിറോസ് ജസ്ലയ്‌ക്കെതിരേ അശ്ലീല പരാമര്‍ശം നടത്തിയത്. ‘കുടുംബത്തില്‍ ഒതുങ്ങാത്ത സ്ത്രീ, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ, ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നില്‍ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ’, ഫിറോസിന്റെ വീഡിയോയില്‍ പേര് പരാമര്‍ശിക്കാതെ നടത്തുന്ന വിശേഷണങ്ങളാണിത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മാന്യതയുള്ളവര്‍ വിമര്‍ശിച്ചാല്‍ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നും ഫിറോസ് പറയുന്നു. എന്നാല്‍ ഫിറോസിനു മറുപടിയുമായി ജസ്‌ല രംഗത്തെത്തുകയും ചെയ്തു.സ്ത്രീകളെ മൊത്തത്തില്‍…

Read More