വിവാഹത്തോടെ ഗുണ്ടാപ്പണി ഉപേക്ഷിച്ചു ! ജ്യൂസ് കട നടത്തി ജീവിക്കാന്‍ തുടങ്ങിയതോടെ പഴയ ‘നീര്‍ക്കോലികള്‍’ തലപൊക്കി; തലവെട്ടിയെടുത്ത് വീടിനു മുമ്പില്‍ കൊണ്ടിട്ടു; സിനിമയെ വെല്ലുന്ന സംഭവങ്ങള്‍…

നമ്മള്‍ ഏറെനാളായി മോശപ്പെട്ട പ്രവൃത്തികള്‍ ചെയ്തു ജീവിക്കുന്ന ഒരാളാണെങ്കില്‍ ഒരുനാള്‍ അതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചാല്‍ അതിനു സാധിച്ചെന്നു വരില്ല.

മോശം ജീവിതത്തീലൂടെ ബന്ധപ്പെട്ട മോശം ആളുകള്‍ നമ്മെ എപ്പോഴും അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കും. പലപ്പോഴും നമ്മുടെ മരണത്തോടു കൂടി മാത്രമേ ഇത്തരം അസ്വസ്ഥതകള്‍ അവസാനിക്കുകയുള്ളൂ.

തമിഴ്നാട്ടിലെ കടലൂരില്‍ നടന്ന കൊലപാതകവും പ്രതികാരവുമെല്ലാം ഇത്തരത്തിലുള്ള ജീവിതങ്ങളുടെ ദൃഷ്ടാന്തമാണ്. ആറു വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസിലെ പ്രതിയുടെ തലവെട്ടിയെടുത്ത് കൊല്ലപ്പെട്ടയാളുടെ വീടിനുമുന്നില്‍ കൊണ്ടുവെച്ചാണ് ഗുണ്ടാ സംഘം പ്രതികാരം നടപ്പാക്കിയത്.

പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ ഉണ്ടായ പോലീസ് വെടിവെയ്പില്‍ ഗുണ്ടാ സംഘ നേതാവ് കൊല്ലപ്പെടുകയും ചെയ്തു.കൊലപാതകക്കേസിലെ പ്രതിയുടെ വെട്ടിയെടുത്ത തല ഗുണ്ടാസംഘം കൊല്ലപ്പെട്ടയാളുടെ വീടിനുമുന്നില്‍ കൊണ്ടുവെച്ചാണ് ‘പ്രതികാരാജ്ഞലി’ അര്‍പ്പിച്ചത്.

കടലൂര്‍ ജില്ലയിലെ പന്റുട്ടിക്കു സമീപം പുതുപ്പേട്ടയിലാണു നാടിനെ നടുക്കിയ സംഭവങ്ങള്‍ നടന്നത്. കൊലപാതകമുള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ വീരരംഗന്‍ (31) ആണു വെട്ടേറ്റു മരിച്ചത്. കൊലപാതകത്തിനു നേതൃത്വം നല്‍കിയ ഗുണ്ടാ സംഘത്തിന്റെ നേതാവ് കൃഷ്ണ (31)യെ പോലീസ് വെടിവെച്ചുകൊലപ്പെടുത്തി.

ആറു വര്‍ഷം മുമ്പ് വീരരംഗന്റെ നേതൃത്വത്തില്‍ നടന്ന ഒരു കൊലപാതകത്തിന്റെ പ്രതികാരമാണ് ഗുണ്ടാസംഘം നിര്‍വഹിച്ചത്. കൃഷ്ണയുടെ അടുത്ത സുഹൃത്തും ബന്ധുവുമായിരുന്ന സതീഷ് കുമാര്‍ 2014ലാണ് കൊല്ലപ്പെട്ടത്.

പിന്നീട് ഏതാനും മാസങ്ങള്‍ക്കു മുമ്പ് വിവാഹം കഴിച്ച വീരരംഗന്‍ ഗുണ്ടാപ്പണി എല്ലാം നിര്‍ത്തി കടലൂരില്‍ ജ്യൂസ് കട നടത്തി വരികയായിരുന്നു. വീരരംഗന്‍ കടയില്‍ നിന്നു മടങ്ങുന്നതിനിടെ കൃഷ്ണയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

വീരരംഗന്റെ തല വെട്ടിയെടുത്തു കൃഷ്ണയും സംഘവും സതീഷ് കുമാറിന്റെ വീടിനു മുന്നില്‍ കൊണ്ടുവെച്ച് പ്രതികാരം പൂര്‍ത്തിയാക്കി.

കൊലപാതകവിവരം അറിഞ്ഞെത്തിയ പോലീസ് പ്രതികളെ പിടികൂടി. കൊലയ്ക്കു ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കുന്നതിന് പ്രതികളെ കുമുടിയന്‍കുപ്പത്ത് എത്തിച്ചപ്പോള്‍ കൃഷ്ണ പോലീസ് ഇന്‍സ്പെക്ടര്‍ ദീപനെ അക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി പോലീസ് നടത്തിയ വെടിവയ്പ്പില്‍ കൃഷ്ണ കൊല്ലപ്പെട്ടെന്നാണ് പോലീസ് വിശദീകരണം

Related posts

Leave a Comment