റിമിയെ ടോമിയെ പ്രൊപ്പോസ് ചെയ്ത് നടന്‍ ഹരീഷ് കണാരന്‍ ! ഇതിനോട് റിമി പറഞ്ഞ രസകരമായ മറുപടി ഇങ്ങനെ…

മലയാളികളുടെ ഇഷ്ടതാരമാണ് ഗായിക റിമി ടോമി. ആടാനും പാടാനുമൊന്നും യാതൊരു മടിയും കാണിക്കാത്തതാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി റിമിയെ മാറ്റിയത്. ഇപ്പോള്‍ ഒരു കോമഡി പരിപാടിയില്‍ റിമിയും ഹാസ്യ താരം ഹരീഷ് കണാരനും ഒന്നിച്ചപ്പോഴുണ്ടായ രസകരമായ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പരിപാടിയില്‍ വിധികര്‍ത്താവായാണ് റിമി എത്തിയത്. അതിഥിയായാണ് ഹരീഷ് എത്തിയത്. പരിപാടിയില്‍ അവതാരികയായി മീരയായിരുന്നു എത്തിയത്.

”സാധാരണ ചില ആണുങ്ങളെ കാണുമ്പോള്‍ നമുക്ക് ക്രഷ് അല്ലെങ്കില്‍ പേടി തോന്നും, എന്നാല്‍ ”ഹരീഷേട്ടനെ കാണുമ്പോള്‍ ഒരു ടെഡി ബിയറിനെ പോലെ കൊഞ്ചിക്കാനും വീട്ടില്‍ കൊണ്ടുപോകാനുമാണ് തോന്നുന്നതെന്ന്” അവതാരക മീര പരിപാടിയ്ക്കിടയില്‍ പറഞ്ഞു. ഇതോടെ റിമിയുടെ ശ്രദ്ധ ഹരീഷിന്റെ നേര്‍ക്കായി.

ഹരീഷേട്ടനെ പോലൊരാള്‍ വന്ന് ഐ ലവ് യു പറഞ്ഞാല്‍ തനിക്ക് പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ലെന്നാണ് റിമി പറഞ്ഞത്. ഇതോടെ പരിപാടിയിലെ മറ്റൊരു വിധികര്‍ത്താവായ ജഗദീഷ് ഹരീഷിനോട് റിമിയെ ആത്മാര്‍ത്ഥമായി പ്രൊപ്പോസ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഹരീഷ് ”ഐ ലവ് യു” പറഞ്ഞപ്പോള്‍ തനിക്ക് ചേട്ടനെ ഒരുപാട് ഇഷ്ടമാണ്. അത് അങ്ങിനെ ഒരു ഇഷ്ടം അല്ലെന്നുമായിരുന്നു റിമിയുടെ രസകരമായ മറുപടി. എന്തായാലും റിമിയുടെ മറുപടി ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Related posts