റിമി കുടിച്ച ചായയുടെ കാശ് ചോദിച്ച് ലാലേട്ടന്‍ ! ചായ വേണോയെന്ന് താന്‍ പറഞ്ഞോയെന്ന് റിമി; വീഡിയോ വൈറലാകുന്നു…

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സെലിബ്രിറ്റികളെല്ലാം വീട്ടിനകത്തായെങ്കിലും ഓരോ കലാപരിപാടികളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

അവിചാരിതമായി ലഭിച്ച നീണ്ട ഒഴിവുദിനങ്ങള്‍ എങ്ങനെ രസകരമാക്കാം എന്നതില്‍ ഗവേഷണം ചെയ്യുകയാണ് ഗായികയും അവതാരകയുമായ റിമി ടോമി. ലോക്ക്ഡൗണ്‍ കാലത്ത് സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് റിമി.

ടിക്ക് ടോക്ക് ആണ് ഇക്കുറി സ്‌പെഷ്യല്‍. തേന്മാവിന്‍ കൊമ്പത്ത് എന്ന് മോഹന്‍ലാല്‍-ശോഭന ജോഡികള്‍ ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഒരു ഡയലോഗാണ് റിമി അവതരിപ്പിച്ചിരിക്കുന്നത്.

വഴി തെറ്റി മറ്റൊരു ഗ്രാമത്തിലെത്തി അവിടെയുള്ള കടയില്‍ നിന്നും ചായ കുടിച്ചതിന് ശേഷമുള്ള ഏറെ ചിരിപ്പിച്ചൊരു ഡയലോഗ്.

അങ്ങനെ ഞാനും ലാലേട്ടന്റെ കൂടെ അഭിനയിച്ചേ എന്ന അടിക്കുറിപ്പോടെയാണ് റിമി ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്തായാലും നിരവധി ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു.

https://www.instagram.com/p/B_uNxfAlYkA/?utm_source=ig_embed

Related posts

Leave a Comment