കോ​വി​ഡ് മു​ക്തി ; കാ​സ​ർ​ഗോ​ഡി​ന് ഇ​നി ഒ​രാ​ള്‍​ദൂ​രം; ജില്ലയിൽ കോവിഡ് മുക്തിനേടിയത് 177 പേർ


ക​ണ്ണൂ​ർ: കോ​വി​ഡ്-19 തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചി​കി​ത്സ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ര്‍ കൂ​ടി കാ​സ​ർ​ഗോ​ഡ് രോ​ഗ​വി​മു​ക്ത​രാ​യ​തോ​ടെ ഇ​നി ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ല്‍ ഒ​രാ​ള്‍​മാ​ത്രം. ഉ​ക്കി​ന​ടു​ക്ക കാ​സ​ര്‍​ഗോ​ഡ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​രാ​ണ് ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യ​ത്.

കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യ ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 29 കാ​ര​നും ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ലെ 38 വ​യ​സു​ള്ള സ്ത്രീ​യു​മാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഇ​രു​വ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ച​ത്. ഉ​ക്കി​ന​ടു​ക്ക മെ​ഡി​ക്ക​ല്‍ കോ​ള​ജ് കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന ഒ​രാ​ള്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇ​തു​വ​രെ​യാ​യി ജി​ല്ല​യി​ല്‍ 177 രോ​ഗി​ക​ളാ​ണ് കോ​വി​ഡ് രോ​ഗ​വി​മു​ക്ത​രാ​യ​ത്. ‌ വീ​ടു​ക​ളി​ല്‍ 947 പേ​രും ആ​ശു​പ​ത്രി​ക​ളി​ല്‍ 29 പേ​രു​മു​ള്‍​പ്പെ​ടെ ആ​കെ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 976 പേ​രാ​ണ്. 227 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

പു​തി​യ​താ​യി19 പേ​രെ​യാ​ണ് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. 62 പേ​ര്‍ ഇ​ന്ന​ലെ നി​രീ​ക്ഷ​ണ​കാ​ല​യ​ള​വ് പൂ​ര്‍​ത്തീ​ക​രി​ച്ചു. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ൽ നാ​ല് പേ​ര്‍​കൂ​ടി കോ​വി​ഡ് രോ​ഗം ഭേ​ദ​മാ​യി ഇ​ന്ന​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

അ​ഞ്ച​ര​ക്ക​ണ്ടി ജി​ല്ലാ കോ​വി​ഡ്-19 കെ​യ​ർ‌ സെ​ന്‍റ​റി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ന്നോ​ത്തു​പ​റ​മ്പ്, മൊ​കേ​രി, ചി​റ്റാ​രി​പ്പ​റ​മ്പ്, ചെ​റു​വാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 118 പേ​രി​ല്‍ 103 പേ​ര്‍ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. ബാ​ക്കി 15 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ജി​ല്ല​യി​ൽ 96 പേ​ർ മാ​ത്ര​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

Related posts

Leave a Comment