അതിർത്തി കടത്തി വിടാതെ കാവലാളായി ഋഷിരാജ് സിംഗ്; എക്സൈസ് സംസ്ഥാന കായികമേളയിൽ വയനാടിന്‍റെ   ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനായി എക്സൈസ് കമ്മീഷണർ 

കോ​ട്ട​യം: ഗ്രൗ​ണ്ടി​ലും ക്യാ​പ്റ്റ​നാ​യി ഋ​ഷി​രാ​ജ് സിം​ഗ്. എ​ക്സൈ​സ് സം​സ്ഥാ​ന ക​ലാ കാ​യി​ക മേ​ള​യ്ക്ക് തു​ട​ക്കം കു​റി​ച്ച് മാ​ന്നാ​നം സെ​ന്‍റ് എ്ര​ഫേം​സ് സ്കൂ​ൾ മൈ​താ​ന​ത്ത് ന​ട​ന്ന ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ലാ​ണ് എ​ക്സൈ​സ് വ​കു​പ്പ് ക​മ്മീ​ഷ​ണ​ർ ഋ​ഷി രാ​ജ് സിം​ഗ് വ​യ​നാ​ട് ജി​ല്ലാ ക്യാ​പ്റ്റ​നാ​യി ഗ്രൗ​ണ്ടി​ൽ ഇ​റ​ങ്ങി​യ​ത്. ആല​പ്പു​ഴ ജി​ല്ല​യു​മാ​യി​ട്ടാ​യി​രു​ന്നു മ​ത്സ​രം.
ടോ​സി​ൽ ആ​ല​പ്പു​ഴ ടീ​മി​ന് ബാ​റ്റിം​ഗും വ​യ​നാ​ട് ടീ​മി​ന് ബൗളിം​ഗു​മാ​ണ് കി​ട്ടി​യ​ത്.

മി​ഡി​ൽ ഫി​ൽ​ഡിം​ഗ് പൊ​സി​ഷ​നി​ലാ​ണ് ഋ​ഷി​രാ​ജ് സിം​ഗ് സ്ഥാ​ന​മു​റ​പ്പി​ച്ച​ത്. ആ​ദ്യ ഓ​വ​റി​ൽ ത​ന്നെ മൂ​ന്നാം ബോ​ളി​ൽ ആ​ല​പ്പു​ഴ​യു​ടെ ഗോ​പീ ക്യ​ഷ്ണ​നെ ഒൗ​ട്ടാ​ക്കി വ​യ​നാ​ട് ടീം ​കു​തി​പ്പ് തു​ട​ങ്ങി. എ​ന്നാ​ൽ ര​ണ്ടാം ഓ​വ​റി​ൽ ആ​ല​പ്പു​ഴ​യി​ലെ ബാ​റ്റി​ൽ നി​ന്നും സി​ക്സ് പ​റ​ന്ന​തോ​ടെ അ​ദേ​ഹം ത​ന്നെ ടീം ​അം​ഗ​ങ്ങ​ളെ വി​ളി​ച്ച് കൂ​ട്ടി ത​ന്ത്ര​ങ്ങ​ൾ മെ​ന​ഞ്ഞു.

ഓ​രോ ബോ​ളി​ലും ത​ന്‍റെ ടീം ​അം​ഗ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ അ​ദേ​ഹം മ​റ​ന്നി​ല്ല. നാ​ലാം ഓ​വ​റി​ൽ മെ​ഡി​ൽ സ്റ്റം​പ് ര​ണ്ടാ​യി ഒ​ടി​ച്ചു​കൊ​ണ്ട് വ​യ​നാ​ട് ടീം ​വി​ണ്ടും മു​ന്നോ​ട്ട് കു​തി​ച്ചു. ഇ​ട​യ്ക്ക് സി​ക്സു​ക​ളും ഫോ​റു​ക​ളും പ​റ​ന്ന​ങ്കി​ലും അ​ദേ​ഹ​ത്തി​ന്‍റെ ക്യാ​പ്റ്റ​ൻ​സി​യി​ൽ ഫീ​ൽ​ഡിം​ഗ് ശ​ക്ത​മാ​യി​രു​ന്നു.

വ​യ​ല​റ്റ് നി​റ​ത്തി​ലു​ള്ള ജ​ഴ്സി​യാ​യി​രു​ന്നു വ​യ​നാ​ടി​ന് വെ​ള്ള ബ​നി​യ​നും ചു​വ​പ്പ് പാ​ന്‍റു​മാ​യി​രു​ന്നു ആ​ല​പ്പു​ഴ​യു​ടെ ജേ​ഴ്സി. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ആ​ല​പ്പു​ഴ 80 റ​ണ്‍​സ് നേ​ടി. ആ​റ് വി​ക്ക​റ്റ് ന​ഷ്ട​മാ​യി.

Related posts