ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദി​നെ പു​ക​ഴ്ത്തി ചേ​ത​ൻ ശ​ർ​മ

മും​ബൈ: ഇ​ന്ത്യ​ൻ ദേ​ശീ​യ ടീ​മി​ൽ ഇ​ടം​പി​ടി​ച്ച മ​ഹാ​രാ​ഷ്‌​ട്ര ബാ​റ്റ​ർ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദി​നെ പു​ക​ഴ്ത്തി സെ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ചേ​ത​ൻ ശ​ർ​മ. ടീ​മി നാ​യി അ​ദ്ഭു​ത​ങ്ങ​ൾ ചെ​യ്യാ​ൻ പ്രാ​പ്തി​യു​ള്ള താ​ര​മാ​ണു ഗെ​യ്ക്‌​വാ​ദെ​ന്ന് ചേ​ത​ൻ ശ​ർ​മ പ​റ​ഞ്ഞു.

മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ച പ്ര​തി​ഫ​ല​മാ​ണ് ഇ​ന്ത്യ​ൻ ടീ​മി​ലെ സ്ഥാ​നം. ടീം ​ഘ​ട​ന​യി​ൽ അ​ദ്ദേ​ഹ​ത്തെ എ​ങ്ങ​നെ ഉ​ൾ​പ്പെ​ടു​ത്താം, എ​ന്ത് ഉ​ത്ത​ര​വാ ദി​ത്ത​മാ​കും ന​ൽ​കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ടീം ​മാ​നേ​ജ്മെ​ന്‍റാ​ണ് തീ​രു​മാ​നി​ക്കു​ക​യെ​ന്നും ശ​ർ​മ കൂ​ട്ടി​ച്ചേ​ർ​ത്തു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​ലാ​ണ് ഗെ​യ്ക്‌​വാ​ദ് ഇ​ടം​പി​ടി​ച്ച​ത്. ഇ​ന്ത്യ​ൻ പ്രി​മി​യ​ർ ലീ​ഗി​ലും വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ലും മി​ന്നും പ്ര​ക​ട​ന​മാ​ണു ഗെ​യ്ക്‌​വാ​ദ് കാ​ഴ്ച​വ​ച്ച​ത്.

Related posts

Leave a Comment