ബും​റ വൈ​സ് ക്യാ​പ്റ്റ​ൻ; ബി​സി​സി​ഐ തീ​രു​മാ​നം വി​സ്മ​യി​പ്പി​ച്ചെ​ന്ന് സാ​ബാ ക​രിം

മും​ബൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മൂ​ന്നു മ​ത്സ​ര ഏ​ക​ദി​ന പ​ര​ന്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ഉ​പ​നാ​യ​ക​നാ​യി പേ​സ് ബോ​ള​ർ ജ​സ്പ്രീ​ത് ബും​റ​യെ നി​യ​മി​ച്ച ബി​സി​സി​ഐ​യു​ടെ തീ​രു​മാ​നം വി​സ്മ​യി​പ്പി​ച്ചെ​ന്നു മു​ൻ താ​രം സ​യി​ദ് സാ​ബാ ക​രിം.

ടെ​സ്റ്റി​ലും ഏ​ക​ദി​ന​ത്തി​ലും ട്വ​ന്‍റി 20 ടീ​മി​ലും സ്ഥി​ര​സാ​ന്നി​ധ്യ​മാ​യ ഋ​ഷ​ഭ് പ​ന്തി​നെ വൈ​സ് ക്യാ​പ്റ്റ​നാ​ക്കു​മെ​ന്നാ​ണു താ​ൻ പ്ര​തീ​ക്ഷി​ച്ച​തെ​ന്നു പ​റ​ഞ്ഞ ക​രിം, ഐ​പി​എ​ല്ലി​ൽ ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ് നാ​യ​ക​നെ​ന്ന നി​ല​യി​ലും മി​ക​ച്ച പ്ര​ക​ട​ന​മാ​ണു പ​ന്ത് കാ​ഴ്ച​വ​ച്ച​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

ഐ​പി​എ​ൽ ടീ​മു​ക​ളെ ന​യി​ച്ചു പ​രി​ച​യ​മു​ള്ള ഋ​ഷ​ഭ് പ​ന്ത്, ശ്രേ​യ​സ് അ​യ്യ​ർ തു​ട​ങ്ങി​യ​വ​രെ ത​ഴ​ഞ്ഞാ​ണു ജ​സ്പ്രീ​ത് ബും​റ​യെ വൈ​സ് ക്യാ​പ്റ്റ​നാ​ക്കി​യ​ത്. പ​രിക്കേ​റ്റ രോ​ഹി​ത് ശ​ർ​മ​യു​ടെ അ​ഭാ​വ​ത്തി​ൽ കെ.​എ​ൽ. രാ​ഹു​ലാ​ണ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്.

Related posts

Leave a Comment