എന്തിന് എന്‍റെ പേരിനെ അവർ എതിർത്തു; സ്ഥാ​ന​മാ​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി ആ​രു​ടെ പി​ന്നാ​ലെ​യും പോ​യി​ട്ടില്ല; സീ​റ്റു ല​ഭി​ച്ചാ​ല്‍ മ​ത്സ​രി​ക്കാ​ന്‍ സ​ന്ന​ദ്ധ​നാ​യി​രു​ന്നുവെന്ന് റോ​ബി​ന്‍ പീ​റ്റ​ര്‍

കോ​ന്നി: സ്ഥാ​ന​മാ​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി ആ​രു​ടെ പി​ന്നാ​ലെ​യും പോ​യി​ട്ടി​ല്ലെ​ന്ന് പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ പീ​റ്റ​ര്‍. കോ​ന്നി​യി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി ത​ന്‍റെ പേ​ര് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ത​ന്നെ ഡി​സി​സി​യി​ലെ ഒ​രു​ വി​ഭാ​ഗം എ​തി​ര്‍​ത്തു. ഇ​ത് എ​ന്തി​നെ​ന്നു വ്യ​ക്ത​മ​ല്ല.

23 വ​ര്‍​ഷം കോ​ന്നി​യെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന അ​ടൂ​ര്‍ പ്ര​കാ​ശി​നൊ​പ്പംനി​ന്ന് മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യാ​കു​ക മാ​ത്ര​മാ​ണ് താ​ന്‍ ചെ​യ്ത​ത്. അ​ടൂ​ര്‍ പ്ര​കാ​ശ് എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​ച്ച​തോ​ടെ സ്ഥാ​നാ​ര്‍​ഥി​യാ​കാ​ന്‍ താ​ന്‍ ശ്ര​മി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍ സീ​റ്റു ല​ഭി​ച്ചാ​ല്‍ മ​ത്സ​രി​ക്കാ​ന്‍ സ​ന്ന​ദ്ധ​നാ​യി​രു​ന്നു.

കോ​ണ്‍​ഗ്ര​സി​ന്‍റെ മു​തി​ര്‍​ന്ന നേ​താ​വാ​യി​രു​ന്ന ബി. ​രാ​ജ​പ്പ​ന്‍​പി​ള്ള​യാ​ണ് ത​ന്നെ രാ​ഷ‌്ട്രീ​യ​ത്തി​ലേ​ക്ക് വ​ഴി​ന​ട​ത്തി​യ​ത്. കോ​ന്നി​യു​ടെ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രാ​യി​രു​ന്ന പി.​ജെ. തോ​മ​സും അ​ടൂ​ര്‍ പ്ര​കാ​ശും കാ​ട്ടി​യ വി​ക​സ​ന​വ​ഴി അ​നു​ക​ര​ണീ​യ​മെ​ന്നു തോ​ന്നി.

നേ​താ​ക്ക​ള്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ ഇ​തേ​വ​രെ അ​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടു​ള്ള എ​ല്ലാ സ്ഥാ​ന​ങ്ങ​ളും പാ​ര്‍​ട്ടി ന​ല്‍​കി​യ​തു​മാ​ണ്. ത​നി​ക്കു പി​ന്തു​ണ​യു​മാ​യി നി​ന്ന എ​ല്ലാ​വ​രോ​ടും തി​ക​ഞ്ഞ ന​ന്ദി​യു​ണ്ടെ​ന്നും റോ​ബി​ന്‍ പ​റ​ഞ്ഞു. ‌

Related posts