സാമ്പത്തിക ഞെരുക്കത്തിനിടയിലും സ്വന്തം മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളം കൂട്ടാൻ സർക്കാർ; ശ​മ്പ​ളം 50ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ ബി​ല്ലി​ന്‍റെ ക​ര​ട് ത​യാ​റാ​ക്കും

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​രു​ടെ​യും എം​എ​ൽ​എ​മാ​രു​ടേ​യും ശ​മ്പ​ള വ​ർ​ധ​ന​യ്ക്കു​ള്ള നീ​ക്കം തു​ട​ങ്ങി. ശ​മ്പ​ളം 50ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ ബി​ല്ലി​ന്‍റെ ക​ര​ട് ത​യാ​റാ​ക്കാ​നാ​ണ് ആ​ലോ​ച​ന. ജൂ​ണി​ൽ ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ബി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത.

മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും 97,429 രൂ​പ​യാ​ണ് അ​ല​വ​ൻ​സും ശ​മ്പ​ള​വും.​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ൻ​പു ചേ​ർ​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു ബി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ആ​ലോ​ചി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യാ​കു​മെ​ന്ന ആ​ശ​ങ്ക മൂ​ലം മാ​റ്റി​വ​ച്ച​താ​യാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. 2018ലാ​ണ് മ​ന്ത്രി​മാ​രു​ടെ​യും എം​എ​ൽ​എ​മാ​രു​ടെ​യും ശ​മ്പ​ളം കൂ​ട്ടി​യ​ത്. മ​ന്ത്രി​മാ​രു​ടെ ശ​മ്പ​ളം 55,012 രൂ​പ​യി​ൽ​നി​ന്ന് 97,429 രൂ​പ​യാ​ക്കി.

എം​എ​ൽ​എ​മാ​രു​ടെ ശ​മ്പ​ള​വും അ​ല​വ​ൻ​സും 39,500 രൂ​പ​യി​ൽ​നി​ന്ന് 70,000 രൂ​പ​യാ​ക്കി. മ​ന്ത്രി​മാ​ർ​ക്ക് ശ​മ്പ​ള​ത്തി​നു പു​റ​മേ കി​ലോ​മീ​റ്റ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ധി​യി​ല്ലാ​തെ യാ​ത്രാ​ബ​ത്ത ല​ഭി​ക്കും.

മ​ന്ത്രി​മാ​ർ​ക്കു വാ​ഹ​ന​വും വ​സ​തി​യും സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും ഉ​ണ്ടാ​കും. തി​രു​വ​ന​ന്ത​പു​ര​ത്തി​നു പു​റ​ത്ത് ഗ​വ. ഗെ​സ്റ്റ് ഹൗ​സു​ക​ളി​ൽ താ​മ​സി​ക്കാം.

മ​ന്ത്രി​മാ​ർ​ക്കും നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ​ക്കും വീ​ട് നി​ർ​മി​ക്കു​ന്ന​തി​നും വാ​ഹ​നം വാ​ങ്ങു​ന്ന​തി​നും പ​ലി​ശ​ര​ഹി​ത വാ​യ്പ ല​ഭി​ക്കും. രോ​ഗം വ​ന്നാ​ൽ വി​ദേ​ശ​ത്തു​ൾ​പ്പെ​ടെ ചി​കി​ത്സി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വു സ​ർ​ക്കാ​ർ വ​ഹി​ക്കും. ഇ​തി​നും പ​രി​ധി​യി​ല്ല.

Related posts

Leave a Comment