ഏകദിനത്തിന് കോഹ്‌ലി ഇല്ല; രോഹിത് ക്യാപ്റ്റൻ

മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും നായകൻ വിരാട് കോഹ്‌ലിയെ ഒഴിവാക്കി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുൻപ് വിശ്രമം ആവശ്യമായതിനാലാണ് കോഹ്‌ലിയെ ഒഴിവാക്കിയത്. പകരം രോഹിത് ശർമ ടീമിനെ നയിക്കും. അതേസമയം മൂന്നാം ടെസ്റ്റിനുള്ള ടീമിനെയും കോഹ്‌ലി തന്നെ നയിക്കും. ഓപ്പണർ ശിഖർ ധവാൻ ടീമിൽ തിരിച്ചെത്തി.

ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, ദിനേശ് കാർത്തിക്, എം.എസ്.ധോണി, ഹർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ് വേന്ദ്ര ചഹൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, സിദ്ദാർഥ് കൗൾ.

മൂന്നാം ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), മുരളി വിജയ്, കെ.എൽ.രാഹുൽ, ശിഖർ ധവാൻ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, രോഹിത് ശർമ, വൃദ്ധിമാൻ സാഹ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശർമ, വിജയ് ശങ്കർ.

ഡിസംബർ രണ്ടിന് ഡൽഹിയിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുക. മൂന്ന് മത്സരങ്ങളുടെ പരന്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്.

Related posts