റൊണാൾഡോയ്ക്കു 600 ഗോൾ; യു​വ​ന്‍റ​സി​നു സ​മ​നി​ല

മി​ലാ​ന്‍: ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യു​ടെ ക്ല​ബ് ക​രി​യ​റി​ലെ 600-ാമ​ത്തെ ഗോ​ളി​ല്‍ സീ​രി എ ​ചാ​മ്പ്യ​ന്‍മാ​രാ​യ യു​വ​ന്‍റ​സ് സാ​ന്‍ സി​റോ​യി​ല്‍ ഇ​ന്‍റ​ര്‍ മി​ലാ​നു​മാ​യി 1-1ന് ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ക​ഴി​ഞ്ഞ​യാ​ഴ്ച അ​വ​സാ​നം യു​വ​ന്‍റ​സ് സീ​രി എ ​ഫു​ട്‌​ബോ​ള്‍ കി​രീ​ടം തു​ട​ര്‍ച്ച​യാ​യ എ​ട്ടാം ത​വ​ണ​യും നേ​ടി​യി​രു​ന്നു.

ഏ​ഴാം മി​നി​റ്റി​ല്‍ ഇ​ന്‍റ​ര്‍ മി​ഡ്ഫീ​ല്‍ഡ​ര്‍ റ​ഡ്ജ ന​യ​ന്‍ഗോ​ല​ന്‍റെ ത​ക​ര്‍പ്പ​ന്‍ ഷോ​ട്ട് യു​വ​ന്‍റ​സി​നെ പി​ന്നി​ലാ​ക്കി. ബോ​ക്‌​സി​നു പു​റ​ത്തു​നി​ന്ന് പാ​യി​ച്ച പ​ന്ത് വ​ല​യി​ല്‍ ക​യ​റു​ന്ന​ത് നോ​ക്കി നി​ല്‍ക്കാ​നേ യു​വ​ന്‍റ​സ് ക​ളി​ക്കാ​ര്‍ക്ക് സാ​ധി​ച്ചു​ള്ളൂ. 62-ാം മി​നി​റ്റി​ല്‍ റൊ​ണാ​ള്‍ഡോ​യു​ടെ സു​ന്ദ​ര​മാ​യ ഫി​നി​ഷിം​ഗി​ലൂ​ടെ യു​വ​ന്‍റ​സ് സ​മ​നി​ല നേ​ടി. ലീ​ഗി​ല്‍ പോ​ര്‍ച്ചു​ഗീ​സ് താ​ര​ത്തി​ന്‍റെ 20-ാമ​ത്തെ ഗോ​ളാ​യി​രു​ന്നു.

ക്ല​ബ് ക​രി​യ​റി​ല്‍ റൊ​ണാ​ള്‍ഡോ​യു​ടെ 600-ാമ​ത്തെ ഗോ​ളാ​യി​രു​ന്നു. റ​യ​ല്‍ മാ​ഡ്രി​ഡി​നാ​യി 450, മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നാ​യി 118, യു​വ​ന്‍റ​സി​നാ​യി 27, അ​ഞ്ചെ​ണ്ണം സ്‌​പോ​ര്‍ടിം​ഗ് ലി​സ്ബ​ണി​നാ​യി. ബാ​ഴ്‌​സ​ലോ​ണ​യ്ക്കാ​യി 598 ഗോ​ളു​മാ​യി ല​യ​ണ​ല്‍ മെ​സി പി​ന്നി​ലു​ണ്ട്. 34 ക​ളി​യി​ല്‍ യു​വ​ന്‍റ​സി​ന് 88 പോ​യി​ന്‍റു​ണ്ട്. ഇ​ത്ര​ത​ന്നെ മ​ത്സ​ര​ങ്ങ​ളി​ല്‍ 62 പോ​യി​ന്‍റു​മാ​യി ഇ​ന്‍റ​ര്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

ഇ​റ്റ​ലി​യി​ലെ ഏ​റ്റ​വും വാ​ശി​യേ​റി​യ പോ​രാ​ട്ട​ങ്ങ​ളി​ലൊ​ന്നാ​യ യു​വ​ന്‍റ​സ്-​ഇ​ന്‍റ​ര്‍ പോ​രാ​ട്ടം ഇ​റ്റ​ലി​യ​ന്‍ ഡെ​ര്‍ബി എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​ന്‍റ​റി​ന്‍റെ ഗ്രൗ​ണ്ടി​ലെ​ത്തി​യ യു​വ​ന്‍റ​സി​നെ ക​ളി​യാ​ക്കി​ക്കൊ​ണ്ടു​ള്ള പ്ല​കാ​ര്‍ഡു​ക​ള്‍ ഉ​യ​ര്‍ത്തി. ചാ​മ്പ്യ​ന്‍സ് ലീ​ഗ് ക്വാ​ര്‍ട്ട​റി​ല്‍ അ​യാ​ക്‌​സി​നോ​ടേ​റ്റ തോ​ല്‍വി​യെ ഉ​ദ്ദേ​ശി​ച്ച് ചാ​മ്പ്യ​ന്‍സ് ലീ​ഗ് ട്രോ​ഫി​യു​ടെ ക​ട്ടൗ​ട്ടു​ക​ളി​ല്‍ ഗെ​യിം ഓ​വ​ര്‍ എ​ന്ന വാ​ക്കു​ക​ള്‍ ഇ​ന്‍റ​ര്‍ ആ​രാ​ധ​ക​ര്‍ കു​റി​ച്ചു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ എ​എ​സ് റോ​മ 3-0ന് ​കാ​ളി​യാ​രി​യെ തോല്പി​ച്ച് നാ​ലാം സ്ഥാ​ന​ത്തെ​ത്തി.

Related posts