ഫ്രഞ്ച് കപ്പ്: പി​എ​സ്ജി​യെ കീ​ഴ​ട​ക്കി റെ​ന്‍

പാ​രീ​സ്: ഈ ​സീ​സ​ണി​ല്‍ ഇ​ര​ട്ട​ക്കി​രീ​ട​മെ​ന്ന ഫ്ര​ഞ്ച് ലീ​ഗ് വ​ണ്‍ ചാ​മ്പ്യ​ന്മാ​രാ​യ പാ​രീ സാ​ന്‍ ഷെ​ര്‍മ​യി​ന്‍റെ മോ​ഹം ത​ക​ര്‍ന്നു. ഫ്ര​ഞ്ച് ക​പ്പ് ഫു​ട്‌​ബോ​ള്‍ ഫൈ​ന​ലി​ല്‍ ലീ​ഗ് വ​ണ്‍ ചാ​മ്പ്യ​ന്മാ​രെ സ്റ്റേ​ഡ് റെ​ന്‍ 6-5ന് ​പെ​ന​ല്‍റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ കീ​ഴ​ട​ക്കി. മു​ഴു​വ​ന്‍ സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും 2-2ന്‍റെ ​സ​മ​നി​ല പാ​ലി​ച്ച​തോ​ടെ ഷൂ​ട്ടൗ​ട്ടി​ലേ​ക്കു ക​ട​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ നാ​ലു ത​വ​ണ​യും പി​എ​സ്ജി​യാ​യി​യി​രു​ന്നു (2015, 2016, 2017, 2018) ഫ്ര​ഞ്ച് ക​പ്പ് ചാ​മ്പ്യ​ന്മാ​ര്‍. മൂ​ന്നാം ത​വ​ണ​യാ​ണ് റെ​ന്‍ ഫ്ര​ഞ്ച് ക​പ്പ് നേ​ടു​ന്ന​ത്. അ​താ​യ​ത് 1971നു​ശേ​ഷം ആ​ദ്യ​മാ​യി​.

ഡാ​നി ആ​ല്‍വ്‌​സ്, നെ​യ്മ​ര്‍ എ​ന്നി​വ​രു​ടെ ഗോ​ളു​ക​ളി​ല്‍ മു​ന്നി​ല്‍നി​ന്ന​ശേ​ഷ​മാ​ണ് പി​എ​സ്ജി​യു​ടെ ഞെ​ട്ടി​ക്കു​ന്ന തോ​ല്‍വി. ആ​ദ്യ പ​കു​തി പി​രി​യും മു​മ്പ് പ്രി​സ​ന​ല്‍ കിം​പെം​ബേ​യു​ടെ സെ​ല്‍ഫ് ഗോ​ള്‍ റെ​നി​നു തി​രി​ച്ചു​വ​രാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി. ര​ണ്ടാം പ​കു​തി​യി​ല്‍ മെ​ക്‌​സ​റു​ടെ റെ​നി​നു സ​മ​നി​ല ന​ല്കി.

വി​ജ​യ​ഗോ​ളി​നാ​യി ഇ​രു​ടീ​മും പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും ഗോ​ള്‍ മാ​ത്രം വ​ന്നി​ല്ല. ഇ​തോ​ടെ മ​ത്സ​രം എ​ക്‌​സ്ട്രാ ടൈ​മി​ലേ​ക്കു ക​ടു​ന്നു. എ​ക്‌​സ്ട്രാ ടൈ​മി​ലും ഗോ​ളെ​ത്തി​യി​ല്ല. ഇ​തോ​ടെ വി​ജ​യി​ക​ളെ നി​ര്‍ണ​യി​ക്കാ​ന്‍ ഷൂ​ട്ടൗ​ട്ടി​ലേ​ക്കു ക​ട​ക്കേ​ണ്ടി​വ​ന്നു. ആ​ദ്യ കി​ക്കെടുത്തത് റെ​നി​യാ​യി​രു​ന്നു. ഷൂ​ട്ടൗ​ട്ടി​ല്‍ ഇ​രു ടീമും ​അ​ഞ്ചു കി​ക്കും വ​ല​യി​ലാ​ക്കി. ആ​റാ​മെ​ത്ത കി​ക്ക് ഇ​സ​മാ​യി​ല സ​ര്‍ വ​ല​യി​ലാ​ക്കി​യ​പ്പോ​ള്‍ പി​എ​സ്ജി​യു​ടെ നി​ര്‍ണാ​യ​ക കി​ക്ക് ക്രി​സ്​റ്റ​ഫ​ര്‍ എ​ന്‍കു​ന്‍കു ന​ഷ്ട​മാ​ക്കി.

എംബാ​പ്പെ​യു​ടെ ചുവപ്പ് കാർഡും നെ​യ്മ​റു​ടെ ത​ല്ലും

തോ​ല്‍വി​യി​ലും പി​എ​സ്ജി​ക്ക് ആ​ഘാ​ത​മേ​ല്‍പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ളു​ണ്ടാ​യി. അ​ധി​കം സ​മ​യം തീ​രാ​ന്‍ ര​ണ്ടു മി​നി​റ്റു​ള്ള​പ്പോ​ള്‍ റെ​നി​ന്‍റെ ഡാ ​സി​ല്‍വ​യെ ഫൗ​ള്‍ ചെ​യ്ത​തി​നു കൈ​ലി​യ​ന്‍ എം​ബാ​പ്പെ​യ്ക്കു നേ​രി​ട്ട് ചു​വ​പ്പ്കാ​ര്‍ഡ് കി​ട്ടി.

തോ​ല്‍വി​ക്കു​ശേ​ഷം ഡ്ര​സിം​ഗ് റൂ​മി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ നെ​യ്മ​ര്‍ ഒ​രു ആ​രാ​ധ​ക​രെ ത​ല്ലു​ക​യും ചെ​യ്ത​തോ​ടെ പി​എ​സ്ജി​ക്ക് തോ​ല്‍വി​യേ​ല്‍പ്പി​ച്ച ആ​ഘാ​ത​ത്തി​നു പു​റ​മെ കൂ​ടു​ത​ല്‍ നാ​ണ​ക്കേ​ടു​ണ്ടാ​യി. പി​എ​സ്ജി ക​ളി​ക്കാ​രെ അ​ധി​ക്ഷേ​പി​ച്ച​തി​നാ​ണ് നെ​യ്മ​ര്‍ ആ​രാ​ധ​ക​നെ ത​ല്ലി​യ​ത്്. അ​ടി​ച്ച​ത്് തെ​റ്റാ​യി​പ്പോ​യ​താ​യി ബ്ര​സീ​ലി​യ​ന്‍ താ​രം സ​മ്മ​തി​ച്ചു.

Related posts