നല്ല ശീലങ്ങൾ ചെറുപ്പത്തിലെ പഠിപ്പിക്കണം..! മ​നു​ഷ്യ​ത്വം ഇ​ല്ലാ​ത്ത​വരുടെ ജ​ന്മം സ​മൂ​ഹ​ത്തി​ന് ബാ​ധ്യ​തയെന്ന് ജ​സ്റ്റീസ് ബി. ​സു​ധീ​ന്ദ്ര​കു​മാ​ർ

ആ​ലു​വ: ഹൃ​ദ​യ​ത്തി​ൽ മ​നു​ഷ്യ​ത്വം ഇ​ല്ലെ​ങ്കി​ൽ അ​വ​രു​ടെ ജ​ന്മം സ​മൂ​ഹ​ത്തി​ന് ബാ​ധ്യ​ത​യാ​ണെ​ന്ന് ജ​സ്റ്റീസ് ബി. ​സു​ധീ​ന്ദ്ര​കു​മാ​ർ. ഏ​തൊ​രാ​ളും ആ​ദ്യം മ​നു​ഷ്യ​നാ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​വ​രു​ടെ ജ​ന്മം കൊ​ണ്ട് ഒ​രു ഗു​ണ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ലു​വ നി​ള സം​ഗീ​ത കോ​ളേ​ജി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​താ​പി​താ​ക്ക​ളെ​യും ഗു​രു​ക്ക​ന്മാ​രെ​യും ബ​ഹു​മാ​നി​ക്കാ​ൻ കു​ട്ടി​ക​ളെ ചെ​റു​പ്പ​ത്തി​ലെ പ​ഠി​പ്പി​ക്ക​ണം. അ​ങ്ങ​നെ ശീ​ലി​ക്കാ​ത്ത​വ​ർ ആ​രെ​യും ബ​ഹു​മാ​നി​ക്കി​ല്ല. സം​ഗീ​തം ആ​ർ​ക്കും ആ​സ്വ​ദി​ക്കാ​വു​ന്ന ക​ല​യാ​ണ്. അ​ത് ഹൃ​ദ​യ​ത്തി​ലാ​ണ് പ​തി​ക്കു​ന്ന​ത്. സം​ഗീ​തം അ​റി​വ് പൂ​ർ​ണ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ള ര​ക്ഷാ​ധി​കാ​രി അ​രു​ൺ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഥ​ക​ളി ക​ലാ​കാ​ര​ൻ സ​ദ​നം ഹ​രി​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ​അ​ന​സ്, സി​നി​മ താ​രം സാ​ജു കൊ​ടി​യ​ൻ, പി​ന്ന​ണി ഗാ​യി​ക ദ​ലീ​മ, ഡ​യ​റ​ക്ട​ർ ടി.​ഡി. അ​നി​ൽ​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൾ എം.​പി. ദി​വാ​ക​ര​ൻ, റിട്ട. ഡിവൈഎസ്പി ആർ.കെ. കൃഷ്ണകുമാർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ൾ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ അ​നി​ൽ ന​മ്പ്യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Related posts