വാഷിംഗ്ടൺ: ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങി ഉക്രയിൻ യുദ്ധത്തിന് ധനസഹായം നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഫോർ പോളിസി സ്റ്റീഫൻ മില്ലർ.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയെ വിമർശിച്ച മില്ലർ ഉക്രെയിനെതിരായ റഷ്യയുടെ യുദ്ധത്തിന് പരോക്ഷമായി ധനസഹായം നൽകുന്ന രാജ്യമാണ് ഇന്ത്യയെന്നും ആരോപിച്ചു. മോസ്കോയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം സമ്മർദം ശക്തമാക്കുന്നതിനിടെയാണ് മില്ലറുടെ വിമർശനം.
റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരത്തിന്റെ വ്യാപ്തി യുഎസിനെ അതിശയിപ്പിക്കുന്നു. അമേരിക്കയുടെ സമ്മർദം ഉണ്ടായിരുന്നിട്ടും, ഇന്ത്യ എണ്ണ ഇറക്കുമതി തുടരുകയാണ്.പക്ഷേ, ട്രംപിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധം അതിശയകരമാണെന്നും മില്ലർ പ്രസ്താവനയിൽ സൂചിപ്പിക്കുന്നു.
അതേസമയം, വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ട് പ്രകാരം, റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുമെന്ന് ഇന്ത്യ അറിയിച്ചു.