സ്വാമിയേ ശരണമയപ്പാ..! ശബരിമല മണ്ഡലകാലത്തിനായി 16ന് നടതുറക്കും; പു​​തി​​യ മേ​​ൽ​​ശാ​​ന്തി​​മാ​​രു​​ടെ സ്ഥാ​​നാ​​ഭി​​ഷേ​​കം 15നു ക​​ണ്ഠ​​ര് മ​​ഹേ​​ഷ് മോ​​ഹ​​ന​​രു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​ട​​ക്കും

ശ​​ബ​​രി​​മ​​ല: മ​​ണ്ഡ​​ല, മ​​ക​​ര​​വി​​ള​​ക്ക് തീ​​ർ​​ഥാ​​ട​​ന​​ത്തി​​നു തു​​ട​​ക്കം​​കു​​റി​​ച്ചു ശ​​ബ​​രി​​മ​​ല ക്ഷേ​​ത്ര​​ന​​ട 15നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് തു​​റ​​ക്കും. ശ​​ബ​​രി​​മ​​ല​​യി​​ലെ​​യും മാ​​ളി​​ക​​പ്പു​​റ​​ത്തെ​​യും പു​​തി​​യ മേ​​ൽ​​ശാ​​ന്തി​​മാ​​രു​​ടെ സ്ഥാ​​നാ​​ഭി​​ഷേ​​കം 15നു ​​രാ​​ത്രി ക​​ണ്ഠ​​ര് മ​​ഹേ​​ഷ് മോ​​ഹ​​ന​​രു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​ട​​ക്കും.

16 മു​​ത​​ൽ പ​​തി​​വു പൂ​​ജ​​ക​​ളും നെ​​യ്യ​​ഭി​​ഷേ​​ക​​വും ഉ​​ണ്ടാ​​കും. 41 ദി​​വ​​സ​​ത്തെ പൂ​​ജ​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി ഡി​​സം​​ബ​​ർ 26ന് ​​മ​​ണ്ഡ​​ല​​പൂ​​ജ ന​​ട​​ക്കും. മ​​ണ്ഡ​​ല, മ​​ക​​ര​​വി​​ള​​ക്കു​​കാ​​ല​​ത്തെ തി​​ര​​ക്ക് ക​​ണ​​ക്കി​​ലെ​​ടു​​ത്ത് എ​​ല്ലാ ​ദി​​വ​​സ​​വും പു​​ല​​ർ​​ച്ചെ മൂ​​ന്നി​​നു ന​​ട തു​​റ​​ക്കും. ഉ​​ച്ച​​പൂ​​ജ​​യ്ക്കു ​ശേ​​ഷം ന​​ട അ​​ട​​ച്ച് ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു വീ​​ണ്ടും തു​​റ​​ന്ന് രാ​​ത്രി 11ന് ​​ഹ​​രി​​വ​​രാ​​സ​​നം പാ​​ടി ന​​ട അ​​ട​​യ്ക്കും.

Related posts