ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് ഗൗനിച്ചില്ല; അ​ക്ര​മം ത​ട​യാ​നു​ള്ള ക​രു​ത​ൽ അ​റ​സ്റ്റി​ൽ വീ​ഴ്ച; എ​സ്പി​മാ​ർ​ക്ക് പോ​ലീ​സ് മേ​ധാ​വി​യു​ടെ ശാ​സ​ന

തി​രു​വ​ന​ന്ത​പു​രം: അ​ക്ര​മം ത​ട​യാ​നു​ള്ള ക​രു​ത​ൽ അ​റ​സ്റ്റി​ൽ വീ​ഴ്ച വ​രു​ത്തി​യ​താ​യി പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ. വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ഡി​ജി​പി ശാ​സി​ച്ചു. അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ഏ​റെ ന​ട​ന്ന പ​ത്ത​നം​തി​ട്ട കോ​ഴി​ക്കോ​ട് പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്കാ​ണ് ശാ​സ​ന ല​ഭി​ച്ച​തെ​ന്നാ​ണ് വി​വ​രം.

വീ​ഴ്ച​യു​ണ്ടാ​യാ​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഡി​ഡി​പി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. കൃ​ത്യ​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് ഡി​ജി​പി ന​ൽ​കി​യ​ത്. ഇ​നി സം​സ്ഥാ​ന​ത്ത് അ​ക്ര​മം പ​ട​ർ​ന്നു പി​ടി​ക്കാ​തി​രി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഡി​ജി​പി നി​ർ​ദേ​ശം ന​ൽ​കി. പ്ര​തി​ദി​ന വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലാ​യി​രു​ന്നു ഡി​ജി​പി​യു​ടെ വി​മ​ർ​ശ​നം.

അക്രമം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ഇന്‍റിലജൻസ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഇന്‍റലി​ജ​ൻ​സ് റിപ്പോ​ർ​ട്ട് ഗൗ​ര​വ​മാ​യി എടുത്തിരുന്നുവെങ്കിൽ ഇത്രയധികം അക്രമം ഉണ്ടാകില്ലായിരുന്നുവെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ വിലയിരുത്തൽ.

ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച‍യു​ട​ൻ ത​ന്നെ ക​രു​ത​ൽ അ​റ​സ്റ്റ് ഉ​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​ൻ പോ​ലീ​സ് ആ​സ്ഥാ​ന​ത്തു നി​ന്ന് എ​സ്.​പി​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചി​ട്ടും പ​ല ജി​ല്ല​ക​ളി​ലും കാ​ര്യ​ക്ഷ​മാ​യി പോ​ലീ​സ് ഇ​ട​പെ​ട്ടി​ല്ലെ​ന്ന വി​മ​ർ​ശ​നം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡി.​ജി.​പി​യു​ടെ വീ​ഡി​യോ കോ​ൺ​ഫ്ര​ൻ​സ് ന​ട​ന്ന​ത്.

Related posts