ശബരിമലയിൽ ദിവസ വേതന ജോലി! ഹി​ന്ദു​ക്ക​ളാ​യ പു​രു​ഷ​ൻ​മാ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ക്കുന്നു; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ർ 15-ന് ​ആ​രം​ഭി​ക്കു​ന്ന ശ​ബ​രി​മ​ല മ​ണ്ഡ​ല​പൂ​ജ-​മ​ക​ര​വി​ള​ക്ക് തീ​ർ​ത്ഥാ​ട​ന​ത്തി​നാ​യി ശ​ബ​രി​മ​ല​യി​ൽ ദി​വ​സ​വേ​ത​ന വ്യ​വ​സ്ഥ​യി​ൽ ജോ​ലി ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ള്ള ഹി​ന്ദു​ക്ക​ളാ​യ പു​രു​ഷ​ൻ​മാ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.​

അ​പേ​ക്ഷ​ക​ർ 18 നും 60 ​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​രാ​യി​രി​ക്ക​ണം. കൂ​ടാ​തെ ര​ണ്ട് ഡോ​സ് കോ​വി​ഡ് 19 വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത​വ​രാ​യി​രി​ക്ക​ണം.

അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള മാ​തൃ​ക​യി​ൽ വെ​ള്ള​പേ​പ്പ​റി​ൽ 10 രൂ​പ​യു​ടെ ദേ​വ​സ്വം സ്റ്റാ​ന്പ് ഒ​ട്ടി​ച്ച് ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​ക​ൾ

ഈ​ മാ​സം 30ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പ് ചീ​ഫ് എ​ൻജിനി​യ​ർ, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്, ന​ന്ത​ൻ​കോ​ട്, തി​രു​വ​ന​ന്ത​പു​രം-695003 എ​ന്ന മേ​ൽ​വി​ലാ​സ​ത്തി​ൽ ല​ഭി​ക്കേ​ണ്ട​താ​ണ്.​

അ​പേ​ക്ഷ​യോ​ടൊ​പ്പം പോ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ ഒ​റി​ജി​ന​ലും മ​റ്റു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ശ​രി​പ​ക​ർ​പ്പും ഹാ​ജ​രാ​ക്ക​ണം.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

www.travancoredevaswomboard.org

Related posts

Leave a Comment