ഓ​പ്പ​റേ​ഷ​ൻ ക്ലീ​ൻ കോ​ട്ട​യം പ​ദ്ധ​തി  മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തേ​ക്കും; ക്ലി​നിം​ഗി​ൽ കി​ട്ടി​യ​ത് ര​ണ്ട് വാ​റ​ണ്ട് പ്ര​തി​ക​ളെ; മാ​ഫി​യ സം​ഘ​ങ്ങ​ൾ ന​ഗ​രം വി​ട്ട​താ​യാ​ണ് സൂ​ച​ന

കോ​ട്ട​യം/ ഗാ​ന്ധി​ന​ഗ​ർ: പോ​ലീ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ ക്ലീ​ൻ കോ​ട്ട​യം പ​ദ്ധ​തി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തേ​ക്കും വ്യാ​പി​പ്പി​ക്കു​ന്നു. ന​ഗ​ര​മ​ധ്യ​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന​വ​രെ​യും സാ​മൂ​ഹി​ക വി​രു​ദ്ധ​രെ​യും ഒ​ഴി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ൻ ക്ലീ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ഗ​ന്പ​ടം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ലും പ​രി​സ​ര​ത്തും ത​ന്പ​ടി​ച്ചി​രു​ന്നു നി​ര​വ​ധി പേ​രെ പോ​ലീ​സ് ഒ​ഴി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന​ലെ തി​രു​ന​ക്ക​ര ഭാ​ഗ​ത്ത് ക​റ​ങ്ങി ന​ട​ന്നി​രു​ന്ന ര​ണ്ടു പേ​രെ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

മോ​ഷ​ണം, അ​ടി​പി​ടി തു​ട​ങ്ങി​യ വി​വി​ധ കേ​സു​ക​ളി​ൽ വാ​റ​ന്‍റു​ണ്ടാ​യി​രു​ന്ന കു​ട​മാ​ളൂ​ർ കൊ​പ്രാ​യി​ൽ ജ​യിം​സ് (41), പു​തു​പ്പ​ള്ളി നി​ല​യ്ക്ക​ൽ ഭാ​ഗ​ത്ത് അ​ഞ്ച​ക്കാ​ട്കു​ന്നേ​ൽ സാ​ജ​ൻ (32) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

കോ​ട്ട​യം ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ൾ​ക്കും പു​റ​മേ ഏ​റ്റ​വും കൂ​ടു​ത​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രും ക​ഞ്ചാ​വ് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രും മോ​ഷ്്ടാ​ക്ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ത​ന്പ​ടി​ക്കു​ന്ന​തു മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പ​ദ്ധ​തി ഇ​വി​ടേ​ക്കും വ്യാ​പി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ന്പൗ​ണ്ടി​ലും​പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും രാ​ത്രികാ​ല പോ​ലീ​സ് പാ​ട്രോ​ളിം​ഗ് ന​ട​ത്തി.കോ​ട്ട​യം ഡി​വൈ​എ​സ്പി ജെ. ​സ​ന്തോ​ഷ് കു​മാർ നേ​രി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ​ക്കു നേ​തൃ​ത്വം ന​ല്കി​യ​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ചി​രു​ന്ന നി​ര​വ​ധി പേ​രെ പോ​ലീ​സ് താ​ക്കീ​ത് ചെ​യ്തു. കൂ​ടാ​തെ ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ൽ അ​തി​ർ​ത്തി​യി​ലു​ള്ള നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.

പോ​ലീ​സ് ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യ​തോ​ടെ മാ​ഫി​യ സം​ഘ​ങ്ങ​ൾ ന​ഗ​രം വി​ട്ട​താ​യാ​ണ് സൂ​ച​ന. എ​സ്എ​ച്ച്ഒ​മാ​രാ​യ റി​ജോ പി. ​ജോ​സ​ഫ്, അ​നൂ​പ് കൃ​ഷ്ണ, കെ. ​ഷി​ജി, എ​സ്ഐ​മാ​രാ​യ ടി. ​ശ്രീ​ജി​ത്ത്, അ​നീ​ഷ്കു​മാ​ർ, പ്ര​ശോ​ഭ് തു​ട​ങ്ങി​യ​വ​രാ​ണ് പ​രി​ശോ​ധ​ന​ക​ൾ​ക്കു നേ​തൃ​ത്വം ന​ല്കു​ന്ന​ത്.

Related posts

Leave a Comment