കാനനവാസൻ അയ്യനെ കാണാൻ  ആദ്യആഴ്ച മലചവിട്ടിയത് നാലു ല​ക്ഷ​ത്തോ​ളം തീ​ര്‍​ഥാ​ട​ക​ര്‍;  വൈദ്യ സഹായത്തിന് കൺട്രോൾ റും തുറന്നു

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല​മ​ഹോ​ത്സ​വ​ത്തി​നാ​യി ന​ട​തു​റ​ന്ന് ആ​ദ്യ ആ​ഴ്ച​യി​ല്‍ നാ​ലു ല​ക്ഷ​ത്തോ​ളം അ​യ്യ​പ്പ​ഭ​ക്ത​ര്‍ ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി. ഞാ​യ​റാ​ഴ്ച ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം ശ​രാ​ശ​രി 60,000 ഓ​ളം പേ​രാ​ണ് ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു ഏ​റ്റ​വും കൂ​ടു​ത​ല്‍ ബു​ക്കിം​ഗ് ഉ​ണ്ടാ​യി​രു​ന്ന​ത്. 71,000 പേ​ര്‍ ബു​ക്ക് ചെ​യ്ത​തി​ല്‍ 68,000 ല​ധി​കം പേ​ര്‍ സ​ന്നി​ധാ​ന​ത്തെ​ത്തി. ചെ​വ്വാ​ഴ്ച 54,000 പേ​രാ​യി​രു​ന്നു ദ​ര്‍​ശ​ന​ത്തി​നാ​യി ബു​ക്ക് ചെ​യ്തി​രു​ന്ന​ത്.

ഇ​ന്നും അ​ര​ല​ക്ഷ​ത്തോ​ളം ബു​ക്കിം​ഗു​ണ്ട്. തി​ര​ക്ക് വ​ര്‍​ധി​ച്ച​തോ​ടെ ഇ​ന്ന​ലെ മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​രു മ​ണി​ക്കൂ​ര്‍ അ​ധി​ക​സ​മ​യം കൂ​ടി ദ​ര്‍​ശ​ന​ത്തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മൂ​ന്നി​നു ന​ട തു​റ​ക്കും.

പ്ലാ​സ്റ്റി​ക് ഒ​ഴി​വാ​ക്ക​ണം: മന്ത്രി രാധാകൃഷ്ണൻ
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ല്‍ എ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ര്‍ പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ അ​ഭ്യ​ര്‍​ത്ഥി​ച്ചു.

കു​ടി​വെ​ള്ള​ത്തി​നാ​യി പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍​ക്ക് പ​ക​രം മ​റ്റു കു​പ്പി​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​നുംപ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ള്‍​ക്ക് പ​ക​രം തു​ണി സ​ഞ്ചി​യോ, പേ​പ്പ​ര്‍ ബാ​ഗോ ഉ​പ​യോ​ഗി​ക്കാ​നും പ​മ്പ ന​ദി​യി​ല്‍ തു​ണി​ക​ളും പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളും വ​ലി​ച്ചെ​റി​യു​ന്ന​ത് ഒ​ഴി​വാ​ക്കു​വാ​നും കൂ​ടി ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു.

ശ്വാ​സം മു​ട്ട​ല്‍; നെ​ഞ്ചു​വേ​ദ​ന വി​ളി​ക്കു​ക 04735 203232
ശ​ബ​രി​മ​ല ക​യ​റ്റ​ത്തി​ല്‍ അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്ക് ശ്വാ​സം​മു​ട്ട​ലോ നെ​ഞ്ചു​വേ​ദ​ന​യോ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ല്‍ ഉ​ട​ന്‍​ത​ന്നെ വൈ​ദ്യ​സ​ഹാ​യം തേ​ട​ണം. ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​ര്‍ -0473-5203232.

അ​യ്യ​പ്പ​ഭ​ക്ത​ർ എ​ത്തി​ത്തു​ട​ങ്ങി;അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളില്ലാ​തെ വൈ​ക്കം റോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ
ക​ടു​ത്തു​രു​ത്തി: കോ​വി​ഡി​നു​ശേ​ഷം ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി വി​വി​ധ സം​സ്ഥാ​ന​ന​ങ്ങ​ളി​ൽ​നി​ന്ന് അ​യ്യ​പ്പ​ഭ​ക്ത​ർ എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടും വേ​ണ്ട​ത്ര അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പോ ഇ​ല്ലാ​തെ വീ​ർ​പ്പു​മു​ട്ടി വൈ​ക്കം റോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ.

ഈ ​ക്ഷേ​ത്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ൻ​ഫോ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ, ദ​ർ​ശ​ന​ത്തി​നു​ള്ള വി​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് സൗ​ക​ര്യം തു​ട​ങ്ങി​യ​വ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

നി​ല​വി​ൽ ട്രെ​യി​ൻ നി​ർ​ത്തു​ന്ന ര​ണ്ട്, മൂ​ന്ന് പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ കു​ടി​വെ​ള്ള​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ത്ത​തും പ്ലാ​റ്റ്ഫോം ന​മ്പ​ർ ഒ​ന്നി​ലെ ല​ഘു ഭ​ക്ഷ​ണ​ശാ​ല കോ​വി​ഡി​നു ശേ​ഷം ഇ​തേ​വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ത്ത​തും വി​ശ്ര​മ​കേ​ന്ദ്ര​വും ശു​ചി​മു​റി​ക​ളും വൃ​ത്തി​ഹീ​ന​മാ​യി തു​ട​രു​ന്ന​തും ഭ​ക്ത​ർ​ക്ക് ബു​ദ്ധി​മു​ട്ടു സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

ശ​ബ​രി​മ​ല സ്പെ​ഷ്യ​ൽ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പും കൂ​ടു​ത​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ ഏ​റ്റു​മാ​നൂ​ർ എ​റ​ണാ​കു​ളം സം​സ്ഥാ​ന പാ​ത​യോ​ട് ചേ​ർ​ന്ന് സ്ഥി​തി ചെ​യ്യു​ന്ന വൈ​ക്കം റോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഭ​ക്ത​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഒ​രേ പോ​ലെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യി​രി​ക്കും.

Related posts

Leave a Comment