ഒരുവര്‍ഷമായി തുടരുന്ന യാത്ര ! ജീവന്‍ പണയംവച്ച് കുട്ടിയുമായി സ്‌കൂളിലേക്ക് പിതാവിന്റെ യാത്ര; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പങ്കുവച്ചത് കുട്ടിയുടെ അമ്മയും

അലറിപ്പാഞ്ഞൊഴുകുന്ന നദിയുടെ കുറുകെ യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെ നിർമിച്ച പാലത്തിൽ കൂടി മകനെ സ്കൂളിലേക്ക് അയക്കാൻ പിതാവ് കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യങ്ങളിൽ ശ്രദ്ധനേടുന്നു. കുട്ടിയുടെ അമ്മ സിതി സഹാറയാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ പങ്കുവെച്ചിരിക്കുന്നത്.

ക്വാലലംപൂരിലെ ബുകിത് ബെൻതോംഗിലാണ് സംഭവം നടന്നത്. ഒരു വർഷമായി ഈ അവസ്ഥയിൽ കിടക്കുന്ന പാലത്തിൽ കൂടിയാണ് കുട്ടിയെ തന്‍റെ ഭർത്താവ് സ്കൂളിലെത്തിക്കുന്നതെന്നും ആരും തങ്ങളെ സഹായിക്കാനില്ലെന്നും ഇവർ പറയുന്നു.

ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചതിനെ തുടർന്ന് വൈറലായി മാറുകയാണ്. ഇത് കണ്ടവർ അപകടകരമായ രീതിയിലുള്ള പാലം ശരിയാക്കാത്തതിന് അധികൃതരെ വിമർശിച്ചു. അതേസമയം, ഈ പാലത്തിൽ കൂടി സഞ്ചരിക്കുന്നതിന് ഭർത്താവിനെയും മകനെയും അനുവദിച്ചതിന് ഈ യുവതിക്കു നേരെയും വിമർശനം ഉയർന്നിട്ടുണ്ട്.

ഇവർക്ക് സഞ്ചരിക്കാൻ ഈ പാലം കൂടാതെ മറ്റൊരു വഴിയുമുണ്ട് എന്നാൽ അടുത്തിടെയുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ ഇത് നാശമായിരിക്കുകയാണ്. ഈ നദി കടക്കുവാൻ ബോട്ടും ഉപയോഗിക്കാൻ സാധിക്കാമെന്നാണ് സംഭവത്തെക്കുറിച്ച് അധികൃതർ നൽകുന്ന പ്രതികരണം. എന്നാൽ ഇവിടെ പുതിയ പാലം നിർമിക്കുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.

Related posts