മെ​സി​പ്പ​ട​യെ ത​ള​ച്ച താ​ര​ത്തി​ന്‍റെ താ​ടി​യെ​ല്ല് ഒ​ടി​ഞ്ഞു; ചി​കി​ത്സ ജ​ർ​മ​നി​യി​ൽ

ദോ​ഹ: ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ട്ടി​മ​റി​യെ​ന്ന വി​ശേ​ഷ​ണം ല​ഭി​ച്ച പോ​രാ​ട്ട​ത്തി​നി​ടെ പ​രി​ക്കേ​റ്റ സൗ​ദി അ​റേ​ബ്യ​ൻ താ​രം യാ​സ​ർ അ​ൽ ഷാ​റാ​നി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ജ​ർ​മ​നി​യി​ലേ​ക്ക് മാ​റ്റി.

2 -1 ‌എ​ന്ന സ്കോ​റി​ന് ലീ​ഡ് ചെ​യ്യു​ന്ന വേ​ള​യി​ൽ ബോ​ക്സി​ലേ​ക്ക് എ​ത്തി​യ അ​ർ​ജ​ന്‍റീ​നി​യ​ൻ ക്രോ​സ് പ്ര​തി​രോ​ധി​ക്കു​ന്ന​തി​നി​ടെ ഗോ​ൾ​കീ​പ്പ​ർ മു​ഹ​മ്മ​ദ് അ​ൽ ഒ​വൈ​സി​ന്‍റെ കാ​ൽ മു​ട്ട് പ​തി​ച്ച് ഷാ​റാ​നി​യു​ടെ താ​ടി​യെ​ല്ല് ഒ​ടി​ഞ്ഞ​താ​യി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.

വി​ജ​യം തൊ​ട്ട​ടു​ത്തെ​ത്തി​യ അ​ധി​ക​സ​മ​യ വേ​ള​യിൽ സം​ഭ​വി​ച്ച അ​പ​ക​ടം സൗ​ദി ടീ​മി​നെ​യും ആ​രാ​ധ​ക​രെ‌​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രു​ന്നു.

ബോ​ധ​ര​ഹി​ത​നാ​യി ക​ളി​ക്ക​ള​ത്തി​ൽ കി​ട​ന്ന ഷാ​റാ​നി സ്ട്രെ​ച്ച​റി​ൽ നി​ന്ന് “തം​സ് അ​പ്പ്’ ചി​ഹ്നം ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​തോ​ടെ​യാ​ണ് ആ​ശ​ങ്ക ഒ​ഴി​ഞ്ഞ​ത്.

ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ താ​ടി​യെ​ല്ലി​നേ​റ്റ പൊ​ട്ട​ലി​ന് പു​റ​മേ മു​ഖ​ത്തെ പേ​ശി​ക​ൾ​ക്ക് പ​രി​ക്കും ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​വും ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് താ​ര​ത്തി​ന് വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ ജ​ർ​മ​നി​യി​ലേ​ക്ക് കൊ​ണ്ട് പോ​കാ​ൻ സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സു​ൽ​ത്താ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.

Related posts

Leave a Comment