എറണാകുളം ജനറല്‍ ആശുപത്രിയ്ക്ക് സച്ചിന്റെ വക 25 ലക്ഷം; കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഇതു കണ്ട് നാണിക്കണമെന്ന് ആരാധകര്‍…

സച്ചിന് കേരളത്തോടുള്ള ഇഷ്ടം പണ്ടേ പ്രസിദ്ധമാണ്. ഏകദിന ക്രിക്കറ്റില്‍ സച്ചിന്റെ രണ്ട് അഞ്ചു വിക്കറ്റ് പ്രകടനവും കൊച്ചിയിലാണെന്നതും കൗതുകകരം. ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം കൂടുതല്‍ നേരം കേരളത്തില്‍ ചെലവഴിക്കാനാണ് സച്ചിന്‍ താത്പര്യം കാണിച്ചതും. ആ സ്‌നേഹത്തിനു നിദാന്തമായ തെളിവാകുന്ന മറ്റൊരു സംഭവത്തെക്കുറിച്ചാണ് പറയാന്‍ പോകുന്നത്.

എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡിജിറ്റല്‍ എക്‌സേ യൂണിറ്റിന് സച്ചിന്‍ 25 ലക്ഷം രൂപ അനുവദിച്ചിരിക്കുകയാണ്. സച്ചിന്റെ എംപി ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചിരിക്കുന്നത്. ഇക്കാര്യം എറണാകുളം ജില്ലാ കളക്ടറെ സച്ചിന്റെ ഓഫീസ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എഴുപത് ദിവസത്തിനകം ഇതിനു വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തുക കൈമാറുമെന്ന് സച്ചിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. 2017ലെ ഐഎസ്എല്‍ മത്സരങ്ങള്‍ ഒക്ടോബറില്‍ ആരംഭിക്കും. സച്ചിനെ കൂടാതെ സിനിമ താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജുന്‍, അല്ലു അരവിന്ദ്, നിമ്മഗഡ പ്രസാദ് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മറ്റ് ഉടമകള്‍.

അതേസമയം വ്യാഴാഴ്ച സച്ചിന്‍ രാജ്യ സഭയില്‍ ഹാജരായി. ഹാജര്‍ വളരെ കുറവായിരുന്നതിന്റെ പേരില്‍ സച്ചിന് ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. രാജ്യസഭയുടെ മണ്‍സൂണ്‍ സെഷനില്‍ ഇതാദ്യമായിട്ടാണ് സച്ചിന്‍ എത്തുന്നത്. 2017 മാര്‍ച്ച് വരെ 348 ദിവസത്തില്‍ 23 ദിവസം മാത്രമായിരുന്നു സച്ചിന്‍ രാജ്യസഭയിലെത്തിയിരുന്നത്. കേരളത്തില്‍ നിന്നു പോകുന്നവരുള്‍പ്പെടെയുള്ള മറ്റ് എംപിമാര്‍ ശമ്പളവര്‍ദ്ധനയ്ക്കായി മുറവിളി കൂട്ടുമ്പോള്‍ യഥാര്‍ഥ ജനസേവനമെന്തെന്നു കാട്ടി മാതൃകയാവുകയാണ് ക്രിക്കറ്റ് ദൈവം ഇവിടെ.

 

 

Related posts