ഐഎസ്എല്‍ ; കൊച്ചിയില്‍ ബം​​ഗ​​ളൂ​​രു പ​​ന്തു ത​​ട്ടേ​​ണ്ട​​ത് മ​​ഞ്ഞ​​ക്കു​​പ്പാ​​യ​​ക്കാ​​ര്‍ക്ക് ന​​ടു​​വിൽ

  കൊ​​ച്ചി: ഒ​​മ്പ​​തു വ​​ര്‍ഷ​​മാ​​യി കൊ​​ണ്ടു​​ന​​ട​​ക്കു​​ന്ന ക​​ലി​​പ്പ​​ട​​ക്കി ക​​പ്പ​​ടി​​ക്കാ​​ന്‍ ബ്ലാ​​സ്റ്റേ​​ഴ്‌​​സും തോ​​ല്‍വി​​യെ​​ന്ന് വെ​​റു​​തെപോ​​ലും ചി​​ന്തി​​ക്കാ​​ത്ത മു​​ന്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യ ബം​​ഗ​​ളൂ​​രു എ​​ഫ്‌​​സി​​യും നേ​​ര്‍ക്കു​​നേ​​ര്‍ വ​​രു​​ന്ന ഉ​​ശി​​ര​​ന്‍ പോ​​രാ​​ട്ട​​ത്തോ​​ടെ ഐ​​എ​​സ്എ​​ല്‍ പ​​ത്താം സീ​​സ​​ണി​​ന് ഇ​​ന്ന് ക​​ലൂ​​ര്‍ ജ​​വ​​ഹ​​ര്‍ലാ​​ല്‍ നെ​​ഹ്‌​​റു സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ കി​​ക്കോ​​ഫ്. ടി​​ക്ക​​റ്റു​​ക​​ള്‍ പൂ​​ര്‍ണ​​മാ​​യും വി​​റ്റു​​തീ​​ര്‍ന്ന​​തോ​​ടെ മ​​ഞ്ഞ​​ക്കു​​പ്പാ​​യ​​ക്കാ​​ര്‍ക്ക് ന​​ടു​​വി​​ലാ​​കും ബം​​ഗ​​ളൂ​​രു പ​​ന്തു ത​​ട്ടേ​​ണ്ട​​ത്. രാ​​ത്രി എ​​ട്ടി​​ന് സ്‌​​പോ​​ര്‍ട്‌​​സ് 18ലും ​​സൂ​​ര്യ മൂ​​വീ​​സി​​ലും ത​​ത്‌​​സ​​മ​​യം ക​​ളി കാ​​ണാം. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ല്‍ ബം​​ഗ​​ളൂ​​രു​​വി​​നെ​​തി​​രാ​​യ പ്ലേ ​​ഓ​​ഫ് മ​​ത്സ​​ര​​ത്തി​​നി​​ടെ റ​​ഫ​​റി​​യു​​ടെ തീ​​രു​​മാ​​ന​​ത്തി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ച് ബ്ലാ​​സ്റ്റേ​​ഴ്‌​​സ് ഗ്രൗ​​ണ്ട് വി​​ട്ടി​​രു​​ന്നു. ഈ ​​തീ​​രു​​മാ​​ന​​ത്തി​​ന് ടീം ​​വ​​ലി​​യ വി​​ല ന​​ല്‍കേ​​ണ്ടി​​യും വ​​ന്നു. ഇ​​തേ​​ത്തു​​ട​​ര്‍ന്നു​​ണ്ടാ​​യ വി​​ല​​ക്ക് തീ​​രാ​​ത്ത​​തി​​നാ​​ല്‍ സീ​​സ​​ണി​​ലെ ആ​​ദ്യ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ പ​​രി​​ശീ​​ല​​ക​​ന്‍ ഇ​​വാ​​ന്‍ വു​​ക്കു​​മ​​നോ​​വി​​ച്ചി​​ന് പു​​റ​​ത്തി​​രി​​ക്കേ​​ണ്ടി​​വ​​രും. വു​​ക്കു​​മ​​നോ​​വി​​ച്ചി​​ന്‍റെ കീ​​ഴി​​ല്‍ തു​​ട​​ര്‍ച്ച​​യാ​​യ ര​​ണ്ട് സീ​​സ​​ണു​​ക​​ളി​​ല്‍ ബ്ലാ​​സ്റ്റേ​​ഴ്‌​​സ് പ്ലേ ​​ഓ​​ഫി​​ലെ​​ത്തി​​യി​​രു​​ന്നു. മൂ​​ന്നു ത​​വ​​ണ ഫൈ​​ന​​ലി​​ലെ​​ത്തി​​യെ​​ങ്കി​​ലും ഇ​​തു​​വ​​രെ കി​​രീ​​ട​​മു​​യ​​ര്‍ത്താ​​ന്‍ ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​നാ​​യി​​ട്ടി​​ല്ല. തു​​ട​​ര്‍ച്ച​​യാ​​യ…

Read More

എറണാകുളം ജനറല്‍ ആശുപത്രിയ്ക്ക് സച്ചിന്റെ വക 25 ലക്ഷം; കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഇതു കണ്ട് നാണിക്കണമെന്ന് ആരാധകര്‍…

സച്ചിന് കേരളത്തോടുള്ള ഇഷ്ടം പണ്ടേ പ്രസിദ്ധമാണ്. ഏകദിന ക്രിക്കറ്റില്‍ സച്ചിന്റെ രണ്ട് അഞ്ചു വിക്കറ്റ് പ്രകടനവും കൊച്ചിയിലാണെന്നതും കൗതുകകരം. ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം കൂടുതല്‍ നേരം കേരളത്തില്‍ ചെലവഴിക്കാനാണ് സച്ചിന്‍ താത്പര്യം കാണിച്ചതും. ആ സ്‌നേഹത്തിനു നിദാന്തമായ തെളിവാകുന്ന മറ്റൊരു സംഭവത്തെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡിജിറ്റല്‍ എക്‌സേ യൂണിറ്റിന് സച്ചിന്‍ 25 ലക്ഷം രൂപ അനുവദിച്ചിരിക്കുകയാണ്. സച്ചിന്റെ എംപി ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചിരിക്കുന്നത്. ഇക്കാര്യം എറണാകുളം ജില്ലാ കളക്ടറെ സച്ചിന്റെ ഓഫീസ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എഴുപത് ദിവസത്തിനകം ഇതിനു വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തുക കൈമാറുമെന്ന് സച്ചിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. 2017ലെ ഐഎസ്എല്‍ മത്സരങ്ങള്‍ ഒക്ടോബറില്‍ ആരംഭിക്കും. സച്ചിനെ കൂടാതെ സിനിമ താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജുന്‍, അല്ലു അരവിന്ദ്, നിമ്മഗഡ പ്രസാദ് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മറ്റ് ഉടമകള്‍. അതേസമയം…

Read More