സച്ചിനെ തട്ടിക്കൊണ്ടുപോകേണ്ടി വരുമെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി, മോദിക്കൊപ്പം വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയുമില്ല!

sachinആരെയൊക്കെ തട്ടിക്കൊണ്ട് പോയാലും ശരി, സച്ചിന്‍ തെണ്ടുല്‍ക്കറെ തട്ടിയെടുക്കാന്‍ ആര് വന്നാലും അത് ഇന്ത്യക്കാര്‍ ഒരുകാരണവശാലും കൈയും കെട്ടി നോക്കിയിരിക്കില്ല. സച്ചിനെ തട്ടിയെടുക്കാന്‍ പദ്ധതിയിട്ടത് ചില്ലറക്കാരനല്ല. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണാണ് ഇന്ത്യയില്‍ നിന്ന് സച്ചിനെ തട്ടിക്കൊണ്ട് പോകേണ്ടി വരും എന്ന് പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ പരാജയത്തിലേക്കടുക്കുന്ന ഇംഗ്ലണ്ടിനെ വിജയപാതയില്‍ എത്തിക്കാന്‍ എന്താണ് പ്രതിവിധി എന്ന ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇപ്രകാരം പ്രതികരിച്ചത്. രണ്ടാം ടെസ്റ്റില്‍ ടോസ് ലഭിച്ചിട്ടും സന്ദര്‍ശകര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞില്ല. സച്ചിനെക്കൊണ്ടു ഇംഗ്ലണ്ട് ടീമിനെ പരിശീലിപ്പിക്കണമെന്നാണ് കാമറോണ്‍ തമാശയായി പറഞ്ഞത്.

ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഏവരെയും ചിരിപ്പിക്കുന്ന രീതിയിലുള്ള ഈ പരാമര്‍ശം കാമറൂണ്‍ നടത്തിയത്. ജീവിതത്തില്‍ നിന്ന് പഠിച്ച മൂന്ന് കാര്യങ്ങളെക്കുറിച്ചും കാമറൂണ്‍ പങ്കുവച്ചു.

1. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി ഒരിക്കലും ഗോള്‍ഫ് കളിക്കരുത് (കാരണം തോറ്റുപോകും)
2. സില്‍വിയോ ബെര്‍ലുസ്‌കോണിയുമായി (മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി) പാര്‍ട്ടിക്ക് പോകില്ല.
3. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാനില്ല.(കാരണം ജനങ്ങളുമായി ഇടപഴകുന്ന കാര്യത്തില്‍ മോദിയോട് മത്സരിക്കാന്‍ കഴിയില്ല.)

Related posts