പെണ്ണിനെ കാണുമ്പോള്‍ കണ്‍ട്രോള്‍ പോകുന്ന ചേട്ടന്മാരും അനിയന്മാരും അറിയാന്‍! പണിയെടുത്തു തന്നെയാണ് ഞാനടക്കമുള്ള അഭിനേതാക്കളായ സ്ത്രീകളും ജീവിക്കുന്നത്; കൂടെക്കിടക്കാന്‍ വിളിച്ചയാള്‍ക്ക് മറുപടിയുമായി നടി സാധിക

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ, പ്രത്യേകിച്ച് അഭിനേതാക്കളായ സ്ത്രീകളെ അപമാനിക്കുന്നതും അവരോട് അപമര്യാദയായി പെരുമാറുന്നതും പതിവായി മാറിയിരിക്കുകയാണ്. വ്യാജ അക്കൗണ്ടുകളില്‍ നിന്നും ഒറിജിനല്‍ അക്കൗണ്ടുകളില്‍ നിന്നുമൊക്കെ പലര്‍ക്കും ഇത്തരത്തിലുള്ള അശ്ലീലം കലര്‍ന്ന സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്.

എന്നാല്‍ അവരോട് വേണ്ട രീതിയില്‍ പ്രതികരിക്കുന്നവരും അവരുടെ തനിസ്വഭാവം സമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടുന്നവരും വളരെ വിരളം. സമാനമായ രീതിയില്‍ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി, തന്നെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ച വ്യക്തിയെ തുറന്നുകാട്ടി രംഗത്തെത്തിയിരിക്കുകയാണ് നടി സാധിക. ഫേസ്ബുക്കിലൂടെയാണ് സാധിക ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

സാധികയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

എന്നെ കൂടെ കിടക്കാന്‍ കിട്ടാനായി, ആരും we carine support ചെയ്യുകയോ, അതിനായി ശരത്തിനെ ആരും contact ചെയ്യുകയോ വേണ്ട…. ആത്മാര്‍ത്ഥതയോടെ സഹായങ്ങള്‍ ചെയ്യാനും ചാരിറ്റിയില്‍ താല്പര്യം ഉള്ളവരും മാത്രം അതിന്റെ ഭാഗം അയാല്‍ മതി.

പെണ്ണിനെ കാണുമ്പോള്‍ കണ്ട്രോള്‍ പോകുന്ന ചേട്ടന്‍മാരും അനിയന്മാരും എന്നെ സപ്പോര്‍ട്ട് ചെയ്തു ഈ പേജില്‍ ഇരുന്നു ബുദ്ധിമുട്ടണ്ടേ എന്നും വിനീതമായി എല്ലാ മര്യാദകളോടും കൂടി അറിയിക്കുന്നു. നിങ്ങളുടെ അമ്മ പെങ്ങന്മാരൊക്കെ എങ്ങനെയാണോ പണിയെടുത്തു ജീവിക്കുന്നത് അതുപോലെ പണിയെടുത്താണ് ഞാന്‍ അടക്കം ഉള്ള മറ്റു സ്ത്രീകളും ജീവിക്കുന്നത്.

ചെയ്യുന്ന തൊഴില്‍ അഭിനയം ആയതുകൊണ്ടും അവിടെ കഥാപാത്രങ്ങളില്‍ ഉപയോഗിക്കുന്ന വസ്ത്രവും സ്വഭാവവും കണ്ടു അവളുടെ സ്വഭാവം ഇതുപോലെ ആകും എന്ന് കരുതി ഇത്തരം മെസേജ് അയക്കുന്ന സദാചാരികളോട് ഒന്ന് മാത്രം പറയുന്നു ഈ ചിരിക്കുന്ന മുഖത്തിനു പിറകില്‍ വാളെടുക്കാന്‍ ധൈര്യം ഉള്ള ഒരു മനസ്സും ഉണ്ട്.
ഞാന്‍ പെണ്ണാണ് പെണ്ണായി തന്നെ ജീവിക്കും മരണം വരെ.

(ഞാന്‍ സ്‌ക്രീന്‍ഷോട്ട് ഡിലീറ്റ് ചെയ്തത് ആരെയും പേടിച്ചിട്ടല്ല, ഞാന്‍ കാരണം ഒരു പാവം പയ്യന്‍ പൊങ്കാല വാങ്ങണ്ടല്ലോ എന്ന് ഓര്‍ത്തിട്ടാണ്. ഫോണില്‍ നിന്നൊക്കെ ഓരോരുത്തരെ വിളിച്ചു ചീത്ത പറയുമ്പോള്‍ ഒന്നോര്‍ക്കണം ഇത് സൈബര്‍ കാലം ആണെന്ന് )

Related posts