സഹാറ മരുഭൂമി മഞ്ഞുപുതച്ചു

shara

അള്‍ജീയേഴ്‌സ്: ലോകത്തേ ഏറ്റവും വലതും ചുട്ടുപൊള്ളുന്നതുമായ സഹാറ മരുഭൂമി മഞ്ഞുപുതച്ചു. ഇതിനു മുമ്പ് 1979 ഫെബ്രുവരിയിലാണ് ഇങ്ങനെയൊരു പ്രതിഭാസം ഉണ്ടായതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്തു. മരുഭൂമിയിലേക്കുള്ള പ്രവേശന കവാടമായ അള്‍ജീരിയയിലെ എയിന്‍ സെഫ്ര ചുവന്ന മരുഭൂമി ഈ ആഴ്ച ആദ്യം കനത്ത മഞ്ഞുവീഴ്ചയില്‍ വെള്ളപൂണ്ടു.

അതേസമയം മിഡില്‍ ഈസ്റ്റിലും കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കുശേഷം കനത്ത മഞ്ഞു വീഴ്ചയാണ് അനുഭവപ്പെടുന്നത്. ഈ ആഴ്ച ആദ്യം മരുഭൂമിയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളായ ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളും കനത്ത മഞ്ഞുവീഴ്ചയേയാണ് അഭിമുഖീകരിക്കുന്നത്.

Related posts