ക്രിസ്മസ് സമ്മാനമായി 13,600 പുതിയ ബൈക്കുകള്‍

christmas-gift

മിഷിഗണ്‍: നോണ്‍ പ്രൊഫിറ്റ് ഓര്‍ഗനൈസേഷനായ എല്‍വിസ് ആന്‍ഡ് മോര്‍ വെസ്റ്റ് മിഷിഗണ്‍ ഈ വര്‍ഷം ക്രിസ്മസ് സമ്മാനമായി കുട്ടികള്‍ക്ക് വിതരണം ചെയ്തത് 13,600 പുതിയ ബൈക്കുകളും 3,600 സമ്മാന ബാഗുകളും. എല്‍വിസ് ആന്‍ഡ് ബോര്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പന്ത്രണ്ടാം വാര്‍ഷികത്തിലാണ് മിഷിഗണിലെ 12 കേന്ദ്രങ്ങളിലായി കളിപ്പാട്ടങ്ങള്‍ ഉള്‍പ്പെടെ ഇത്രയും സമ്മാനങ്ങള്‍ വിതരണം ചെയ്തത്.

നോര്‍ത്ത് ഗോഡ് വിന്‍ എലിമെന്ററി സ്കൂളില്‍ നടന്ന ചടങ്ങില്‍ മൂന്നിനും പതിനാറിനും ഇടയിലുള്ള കുട്ടികള്‍ക്ക് 1400 ബൈക്കുകളും 300 സമ്മാന പൊതികളുമാണ്. ഡിസംബര്‍ 24 ന് നടന്ന സമ്മാനദാന ചടങ്ങില്‍ 300 വോളന്റിയര്‍മാര്‍ പങ്കെടുത്തു.

ഓരോ ബൈക്കിനും ചെലവായത് ഹെല്‍മറ്റ് ഉള്‍പ്പെടെ 65 ഡോളറാണ്. വിശാല മനസ്കരായ ആളുകള്‍ നല്‍കിയ സംഭാവനകളാണ് ഇത്രയും സമ്മാനങ്ങള്‍ നല്‍കുവാന്‍ സഹായിച്ചതെന്നും ഇവര്‍ക്ക് പ്രത്യേകം നന്ദി പറയുന്നതായും ഓര്‍ഗനൈസേഷന്‍ സ്ഥാപകന്‍ ലിസ്ബ്രാക്കന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Related posts