ഇവർ മനുഷ്യസ്നേഹികൾ..! ഗാ​ന​മേ​ള ന​ട​ത്തി സ്വ​രൂ​പി​ച്ച ര​ണ്ടു​ല​ക്ഷം യു​വാ​വി​ന്‍റെ ചികിത്സയ്ക്കു ന​ൽ​കി

tcr-sahayam-lമാ​ള: ഒ​രു​കൂ​ട്ടം യു​വാ​ക്ക​ളു​ടെ പ​രി​ശ്ര​മ​ഫ​ല​മാ​യി സ​മാ​ഹ​രി​ച്ച ര​ണ്ടു​ല​ക്ഷം രൂ​പ നി​ർ​ധ​ന യു​വാ​വി​ന് സ​ഹാ​യ​മാ​യി ന​ൽ​കി. തൃ​ശൂ​ർ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഗാ​ന​മേ​ള ന​ട​ത്തി സ്വ​രൂ​പി​ച്ച തു​ക​യാ​ണ് സ​ഹാ​യ​ധ​നം ന​ൽ​കി​യ​ത്.

വാ​ഹാ​ന​പ​ക​ട​ത്തി​ൽ ര​ണ്ടു​കാ​ലു​ക​ളും ന​ഷ്ട​പ്പെ​ട്ട വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്ക​ഞ്ചേ​രി രാ​മ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ശ്രീ​നാ​ഥി(26)​നാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യ റെ​ന്നി പു​ത്ത​ൻ​ചി​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഒ​രു കൂ​ട്ടം മ​നു​ഷ്യ​സ്നേ​ഹി​ക​ളാ​യ യു​വാ​ക്ക​ളാ​ണ് ഈ ​പ​ദ്ധ​തി​ക്ക് മു​ന്നി​ട്ട​റ​ങ്ങി​യ​ത്.

ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് എ​ൻ. വി​ജ​യ​കു​മാ​ർ ധ​ന​സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി.
ഫാ. ​പീ​റ്റ​ർ ക​ണ്ണ​ന്പു​ഴ, രാ​ജ​ൻ ശാ​ന്തി, ഉ​ണ്ണി​കൃ​ഷ്ണ​ൻ തി​രു​മേ​നി, ഇ​മാം അ​ബ്ദു​ൾ റ​ഷീ​ദ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Related posts