ആ യുവ സൂപ്പര്‍ താരത്തെ വിവാഹം കഴിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു പക്ഷെ… തന്റെ ഹൃദയം കീഴടക്കിയ നടനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി സായ് പല്ലവി…

നിവിന്‍പോളിയുടെ നായികയായി പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടിയാണ് സായ്പല്ലവി. പിന്നീട് ദുല്‍ഖറിന്റെ നായികയായി കലി എന്ന സിനിമയിലും ഫഹദ് ഫാസിലിന്റെ നായികയായി അതിരന്‍ എന്ന സിനിമയിലും താരം അഭിനയിച്ചു.

ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നടിയാണ് സായ്. സിനിമ പോലെ തന്നെ നടിയുടെ നിലപാടുകള്‍ക്കും പൂര്‍ണ്ണ പിന്തുണയാണ് ലഭിക്കുന്നത്. തെന്നിന്ത്യന്‍ സിനിമാലോകത്ത് കൈനിറയെ ആരാധകരുളള നടി തന്റെ ഇഷ്ടതാരത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്.

ചെറുപ്പത്തില്‍ അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചതായും നടി പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറവലായിട്ടുണ്ട്. തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യയാണ് സായ് പല്ലവിയുടെ പ്രിയപ്പെട്ട താരം.

”ചെറുപ്പം മുതലെ താന്‍ സൂര്യയുടെ കടുത്ത ആരാധികയായിരുന്നു. സൂര്യയുടെ ചിത്രങ്ങള്‍ കണ്ടാണ് വളര്‍ന്നത്. അതിനാല്‍ തന്നെ നടനോടൊപ്പം എന്‍ജികെയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ വളരെ സന്തോഷമായിരുന്നു”. സായ് പറയുന്നു.

2019ല്‍ സൂര്യ,സായ് പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെല്‍വരാഘവന്‍ സംവിധാനം ചെയ്ത ചിത്രമാണ് എന്‍ജികെ. സൂര്യയ്ക്കും സായ് പല്ലവിക്കുമൊപ്പം ജഗപതി ബാബുവും രാകുല്‍ പ്രീത് സിങ്ങും പ്രധാന വേഷത്തിലെത്തിയിരുന്നു.

Related posts

Leave a Comment