അതൊട്ടും ശരിയായില്ല, ആരും അത് വിശ്വസിക്കുകയും വേണ്ട! ഞാനിവിടെത്തന്നെയുണ്ട്, മരിച്ചിട്ടില്ല; സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച മരണവാര്‍ത്തയ്ക്ക് പ്രതികരണവുമായി സാജന്‍ പള്ളുരുത്തി

sajan-palluruthy.jpg.image.784.410ഇക്കഴിഞ്ഞ ദിവസമാണ് ഗുരുതര അസുഖങ്ങളെത്തുടര്‍ന്ന് നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്‍ നിര്യാതനായത്. എന്നാല്‍ സോഷ്യല്‍  മീഡിയയിലും മറ്റും പ്രചരിച്ചിരുന്നത് സാജന്‍ പള്ളരുത്തിയാണ് അന്തരിച്ചത് എന്നായിരുന്നു. സിനിമാഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്ന സാജന്‍ പള്ളുരുത്തിയാണെങ്കില്‍ വാര്‍ത്ത് കേട്ട് ഞെട്ടുകയും ചെയ്തു. എന്നാല്‍ പിന്നീട്, തന്റെ മരണ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ സാജന്‍ പള്ളുരുത്തി തന്നെ നേരിട്ട് രംഗത്തുവന്നു. മരണ വാര്‍ത്ത അന്വേഷിച്ചു തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ പ്രവഹിക്കുന്ന സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച വിശദീകരണവുമായി സാജന്‍ നേരിട്ടെത്തിയത്.

ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് അദ്ദേഹം താന്‍ ജീവനോടെയുണ്ടെന്നു ‘പ്രഖ്യാപിച്ചുകൊണ്ട്’ രംഗത്തെത്തിയത്. അങ്ങനെ വാര്‍ത്ത പ്രചരിപ്പിച്ചത് ശരിയായില്ല. ആരും അതു വിശ്വസിക്കുകയും വേണ്ട. സാജന്‍ വിഡിയോയില്‍ പറയുന്നു. സാജന്‍ പള്ളുരുത്തിയുടെ ചിത്രങ്ങള്‍ വരെ ഉപയോഗിച്ചാണ് വാര്‍ത്ത പ്രചരിപ്പിക്കുന്നത്. നടനും മിമിക്രി കലാകാരനുമായ സാജന്‍ കലാഭവന്‍ മരിച്ചതാണ് പലരും സാജന്‍ പള്ളുരുത്തിയുടേതായി തെറ്റിദ്ധരിച്ചത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും സാജന്‍ പള്ളുരുത്തിയുടെ ചിത്രം സഹിതം മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍പ് സലീം കുമാറും സനൂഷയും അടക്കമുള്ള സെലിബ്രിറ്റികളുടെ മരണവാര്‍ത്ത സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. ആ ലിസ്റ്റിലേയ്ക്ക് പുതിയൊരിരയെക്കൂടി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു സോഷ്യല്‍ മീഡിയ.

Related posts