കാ​റി​നു​ള്ളി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗം! പെ​ണ്‍​കു​ട്ടി​യെ കാ​റി​നു​ള്ളി​ൽ പീ​ഡി​പ്പി​ച്ച ശേ​ഷം റോ​ഡി​ൽ വ​ലി​ച്ചെ​റി​ഞ്ഞു; തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോയത്‌

RAPE

സോഹ്‌ന: ഹ​രി​യാ​ന​യി​ലെ സോഹ്‌ന​യി​ൽ യു​വ​തി​യെ കാ​റി​നു​ള്ളി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു. ഗു​ഡ്ഗാ​വ് സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ​ത്. ബ​ലാ​ത്സം​ഗ​ത്തി​നു​ശേ​ഷം പ്ര​തി​ക​ൾ പെ​ണ്‍​കു​ട്ടി​യെ ഗ്രേ​റ്റ​ർ നോ​യി​ഡ​ക്ക് സ​മീ​പം വ​ലി​ച്ചെ​റി​ഞ്ഞു. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

സോഹ്‌ന​യി​ൽ നി​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ശേ​ഷം മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. സ്വി​ഫ്റ്റ് കാ​റി​ൽ എ​ത്തി​യ പ്ര​തി​ക​ളാണ് പെ​ണ്‍​കു​ട്ടി​യെ ബ​ലം​പ്ര​യോ​ഗി​ച്ച് കൊ​ണ്ടു​പോയത്. പി​ന്നീ​ട് ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ ക​സ്ന പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം റോ​ഡി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പെ​ണ്‍​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം നടക്കുകയാണെന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts