സ്‌പെഷല്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥന്റെ സംശയം ശരിയായിരുന്നു..! അത് കൊട്ടരപ്പാട്ട് സജീഷ് തന്നെ; ചുരുളഴിഞ്ഞത് നൂറുകണക്കിന് സംഭവങ്ങള്‍

ക​ട്ട​പ്പ​ന: അ​ഞ്ഞൂ​റി​ല​ധി​കം ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി ക​ട്ട​പ്പ​ന​യി​ല്‍ പി​ടി​യി​ല്‍. മ​ല​പ്പു​റം കാ​ല​ടി ക​ണ്ട​ര​ന​കം കൊ​ട്ട​ര​പ്പാ​ട്ട് സ​ജീ​ഷ്(43) ആ​ണ് പി​ടി​യി​ലാ​യ​ത്.

മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​യി ​അ​ഞ്ഞൂറിലധി​കം ക്ഷേ​ത്ര​ങ്ങ​ളി​ലാ​ണ് ഇ​യാ​ള്‍ മോ​ഷ​ണം ന​ട​ത്തി​യ​ത്.

ഇ​തോ​ടൊ​പ്പം നി​ര​വ​ധി വാ​ഹ​നമോ​ഷ​ണ​ക്കേ​സുകളിലും ഇ​യാ​ള്‍ പ്ര​തി​യാ​ണ്. മോ​ഷ​ണ ശേ​ഷം ഇ​ടു​ക്കി ജി​ല്ല​യി​ലെ കു​മ​ളി​യി​ല്‍ സ്വ​കാ​ര്യ ലോ​ഡ്ജി​ല്‍ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ ക​ട്ട​പ്പ​ന പു​തി​യ ബ​സ് സ്റ്റാ​ന്‍ഡി​ലെ കം​ഫ​ര്‍ട്ട് സ്റ്റേ​ഷ​നി​ല്‍ ചി​ല്ല​റ മാ​റാ​നെ​ത്തി​യ പ്ര​തി​യെ സ്‌​പെ​ഷ​ൽ സ്‌​ക്വാ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സം​ശ​യം തോ​ന്നി നി​രീ​ക്ഷി​ക്കു​ക​യും പി​ന്നീ​ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യംചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ നൂ​റു​ക​ണ​ക്കി​നു മോ​ഷ​ണ​ങ്ങ​ളു​ടെ ചു​രു​ള​ഴി​ഞ്ഞു.

ഇ​യാ​ളു​ടെ പ​ക്ക​ല്‍നി​ന്ന് മോ​ഷ​ണം ന​ട​ത്തി​യെ​ടു​ത്ത ചി​ല്ല​റ ത്തുട്ടുകളും മോ​ഷ്ടി​ച്ച വാ​ഹ​ന​ങ്ങ​ളു​ടേ​തെ​ന്നു ക​രു​തു​ന്ന താ​ക്കോ​ലു​ക​ളും ക​ണ്ടെ​ടു​ത്തു.

മോ​ഷ​ണ​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന ചി​ല്ല​റ വി​വി​ധ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കൊ​ടു​ത്തു നോ​ട്ടാ​ക്കി മാ​റ്റു​ന്ന​താ​ണു പ​തി​വ്. 20 വ​ര്‍ഷ​ത്തോ​ള​മാ​യി അ​മ്പ​ല​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.

മോ​ഷ​ണ​ത്തി​നു പോ​കാ​ൻ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു ബൈ​ക്കു​ക​ള്‍ മോ​ഷ്ടി​ക്കു​ക​യാ​ണ് ആ​ദ്യം ചെ​യ്യു​ന്ന​ത്.

മോ​ഷ​ണ​ശേ​ഷം കെ​എ​സ്ആ​ര്‍ടി​സി, റെ​യി​ല്‍വേ പാ​ര്‍ക്കിം​ഗ് ഏ​രി​യ​ക​ളി​ൽ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച​ശേ​ഷം താ​ക്കോ​ല്‍ കൊ​ണ്ടു​പോ​വു​ക​യാണു രീതി.

ഈ ​സ്ഥ​ല​ങ്ങ​ളി​ല്‍ വീ​ണ്ടും മോ​ഷ​ണം ന​ട​ത്തേ​ണ്ടിവ​രു​മ്പോ​ള്‍ ഇ​തേ ബൈ​ക്കു​ക​ൾ വീ​ണ്ടും ഉ​പ​യോ​ഗി​ക്കും.

മോ​ഷ​ണ​ക്കേ​സി​ല്‍ 2022 ജൂ​ലൈ 17ന് ​പെ​രി​ന്ത​ല്‍മ​ണ്ണ സ​ബ് ജ​യി​ലി​ല്‍നി​ന്നു ശി​ക്ഷ​ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യ പ്ര​തി ഇ​തി​നു ശേ​ഷം മാ​ത്രം 30 അ​മ്പ​ല​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി.

പി​ടി​കൂ​ടി​യ സ​മ​യ​ത്ത് എ​ട​പ്പാ​ള്‍, കു​റ്റി​പ്പു​റം ഭാ​ഗ​ത്തു​ള്ള ഒ​രു ക്ഷേ​ത്ര​ത്തി​ല്‍നി​ന്നു മോ​ഷ്ടി​ച്ച പ​ണ​വും അ​ഞ്ചു ബൈ​ക്കു​ക​ളു​ടെ താ​ക്കോ​ലും കു​മ​ളി​യി​ലെ ആ​ഡം​ബ​ര റി​സോ​ര്‍ട്ടി​ല്‍ പ​ണം അ​ട​ച്ച​തി​ന്‍റെ ര​സീ​തും ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തു.

മ​ല​പ്പു​റം ജി​ല്ല​യി​ല്‍ പു​തു​താ​യി 17, കോ​ഴി​ക്കോ​ട്- ഒ​ന്‍പ​ത്, തൃ​ശൂ​ര്‍- എ​ട്ട്, പാ​ല​ക്കാ​ട് -ഒ​ന്ന് എ​ന്നി​ങ്ങ​നെ കേ​സു​ക​ളു​ണ്ട്. സ്വ​കാ​ര്യ ആ​യു​ര്‍വേ​ദ ക​മ്പ​നി​യി​ലെ സെ​യി​ല്‍സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ആ​ണെ​ന്ന പേ​രി​ലാ​ണ് ലോ​ഡ്ജി​ല്‍ താ​മ​സി​ച്ചി​രു​ന്ന​ത്.

ഏ​ജ​ന്‍സി​ക​ളി​ല്‍നി​ന്നു കി​ട്ടു​ന്ന ചി​ല്ല​റ​യാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് ഇ​വ നോ​ട്ടാ​ക്കി മാ​റ്റി​യി​രു​ന്ന​ത്. ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി വി.​എ. നി​ഷാ​ദ്‌​മോ​ന്‍, സ്‌​പെ​ഷ​ൽ ടീം ​അ​ഗ​ങ്ങ​ളാ​യ എ​സ്ഐ സ​ജി​മോ​ന്‍ ജോ​സ​ഫ്, എ​സി​പി​ഒ​മാ​രാ​യ പി.​ജെ. സി​നോ​ജ്, ടോ​ണി ജോ​ണ്‍, സി​പി​ഒ വി.​കെ. അ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണം ക​ട്ട​പ്പ​ന എ​സ്എ​ച്ച്ഒ വി​ശാ​ല്‍ ജോ​ണ്‍സ​ണ്‍, എ​സ്ഐ ദി​ലീ​പ് കു​മാ​ര്‍ എ​ന്നി​വ​ര്‍ക്കാ​ണ്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Related posts

Leave a Comment