അന്നേ പലരും പറഞ്ഞതാ ഈ ബന്ധം ശരിയാവില്ലെന്ന്; തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചതെന്തെന്ന് തുറന്നു പറഞ്ഞ് ശാലു മേനോന്റെ ഭര്‍ത്താവ് സജി നായര്‍

shalu600ശാലു മേനോനുമായുള്ള ബന്ധം വേണ്ടെന്ന് പലരും വിവാഹത്തിനു മുമ്പേ തന്നെ തന്നോടു പറഞ്ഞിട്ടുള്ളതായി ശാലുവിന്റെ ഭര്‍ത്താവ് സജി നായരുടെ വെളിപ്പെടുത്തല്‍. ശാലുവിനെയും തന്നെയും ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ച കാലത്താണ് ഇതു സംബന്ധിച്ചു പലരും തന്നോട് പറഞ്ഞതെന്നായിരുന്നു സജി തുറന്നു പറഞ്ഞത്.

നിരവധി സീരിയലുകളിലും സിനിമകളിലും മികച്ച കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മികവ് തെളിയിച്ച നടിയാണ് ശാലു മേനോന്‍. മികച്ച അഭിനയത്തിലൂടെ ആരാധകരെ കൈയിലെടുത്ത ശാലു സോളാര്‍ കേസില്‍ അകപ്പെട്ടതോടെ  നിരവധി പഴികള്‍ കേള്‍ക്കേണ്ടി വന്നു. സോളാര്‍ കേസില്‍ മാത്രമല്ല താരം പഴി കേട്ടത് അന്ന് ഉറ്റ സുഹൃത്തും ഇപ്പോള്‍ ഭര്‍ത്താവുമായ സജി നായരെ ചേര്‍ത്ത് നിരവധി ഗോസിപ്പുകളാണ് പരന്നത്.

2016 സെപ്റ്റംബര്‍ 8നാണ് സിനിമാ സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോനും സജി നായരും തമ്മിലുള്ള വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും എന്ന് പലരും പറഞ്ഞിരുന്നെങ്കിലും നീണ്ട പതിനൊന്നു വര്‍ഷത്തെ സൗഹൃദമായിരുന്നു ഇവരെ വിവാഹത്തിലെത്തിച്ചതെന്ന് സജി പറയുന്നു. എറണാകുളത്തെ വില്ലയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. അവിടെ വച്ച് സീരിയലില്‍ ജോലി ചെയുന്ന ഒരാളാണ് ശാലുവിനെ കുറിച്ച് അപവാദം പറഞ്ഞു പരാത്തിയതെന്ന് സജി പറയുന്നു.

സജിയും ശാലുവും പ്രണയത്തിലാണെന്നും മറ്റുപലതും പറഞ്ഞ് പരത്തിയെന്നും പറയുന്നു സജി.ശാലുവല്ലാതെ മറ്റു സ്ത്രീകളോട് അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല താനെന്നും ശാലുവിനോടുള്ള സംസാരം ഗോസിപ്പുകള്‍ പരക്കുന്നതിനിടയാക്കിയെന്നും സജി പറയുന്നു. പലരും മുന്നറിയിപ്പ് നല്‍കി ഈ ബന്ധം ശരിയാകില്ല, ഇത് അധിക കാലം മുന്നോട്ട് പോകില്ലെന്ന്. പക്ഷെ അപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു . ഒടുവില്‍ സൗഹൃദം പ്രണയമായി,പ്രണയത്തില്‍ നിന്ന് അവളെന്റെ ജീവിത സഖിയായി. ശാലുവിനെ മോശമായും അപകീര്‍ത്തിപ്പെടുത്തുന്നതുമായ നിരവധി വാര്‍ത്തകള്‍ വരുന്നുണ്ട്. ദയവു ചെയ്ത് ആരും ശാലുവിനെ കുറിച്ച് അപവാദം പറഞ്ഞു പരത്തരുതെന്ന് ഭര്‍ത്താവ് സജി പറയുന്നു. ശാലു മികച്ചൊരു നടിയും നര്‍ത്തകിയും മാത്രമല്ല നല്ലൊരു ഭാര്യയും കൂടിയാണെന്നും സജി പറയുന്നു.

Related posts