തങ്ങള്‍ പ്രതികളല്ലെന്നു പലകുറി പറഞ്ഞിട്ടും..! സ്റ്റേഷനില്‍ നടന്നതു ചവിട്ടും തെറിവിളിയുമെന്നു ശ്രീജിത്തിന്റെ സഹോദരന്‍ സജിത്ത്; മര്‍ദനം വരാപ്പുഴ എസ്‌ഐയുടെ നേതൃത്വത്തിലായിരുന്നെന്ന്

കൊ​​ച്ചി:ശ്രീ​​ജി​​ത്തി​​നൊ​​പ്പം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ത​​നി​​ക്കും പോ​​ലീ​​സ് മ​​ർ​​ദ​​ന​​മേ​​റ്റ​​താ​​യി സ​​ഹോ​​ദ​​ര​​ൻ സ​​ജി​​ത്തി​​ന്‍റെ വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ. വീ​​ട്ടി​​ൽ​​നി​​ന്ന് ഇ​​റ​​ക്കി​​ക്കൊ​​ണ്ടു​​പോ​​കു​ന്പോ​ഴും സ്റ്റേ​​ഷ​​നി​​ൽ​​വ​​ച്ചും മ​​ർ​​ദ​​നം ഉ​​ണ്ടാ​​യി. ച​​വി​​ട്ടും തെ​​റി​​വി​​ളി​​യു​​മാ​​ണു സ്റ്റേ​​ഷ​​നി​​ൽ ന​ട​ന്ന​​ത്. വ​​രാ​​പ്പു​​ഴ എ​​സ്ഐ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു മ​​ർ​​ദ​​ന​മെ​ന്ന് സ​ജി​ത്ത് പ​റ​ഞ്ഞു.

ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​വ​​രി​​ൽ ശ്രീ​​ജി​​ത്തി​​നെ ഒ​​ഴി​​കെ ബാ​​ക്കി​​യു​​ള്ള​​വ​​രെ ഒ​​രു സെ​​ല്ലി​​ലാ​​ണു പാ​ർ​​പ്പി​​ച്ച​​ത്. ശ​ക്ത​മാ​യ വ​​യ​​റു​​വേ​​ദ​​ന​യു​ണ്ടെ​ന്നു പ​റ​ഞ്ഞ ശ്രീ​​ജി​​ത്തി​​നെ മ​​റ്റൊ​​രു സെ​​ല്ലി​​ലാ​ക്കി.ത​​ങ്ങ​​ൾ പ്ര​​തി​​ക​​ള​​ല്ലെ​​ന്നു പ​​ല​​കു​​റി പോ​​ലീ​​സി​​നോ​​ടു പ​​റ​​ഞ്ഞു. ഇ​​തു വ​​ക​​വ​​യ്ക്കാ​​തെ പോ​ലീ​സു​കാ​ർ തെ​​റി​​വി​​ളി​​ക്കു​ക​യും ച​​വി​​ട്ടു​ക​യും ഇ​​ടി​​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നു സ​​ജി​​ത്ത് മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ​​റ​​ഞ്ഞു. കേ​​സി​​ൽ അ​​റ​​സ്റ്റി​​ലാ​​യ​​വ​​ർ യ​​ഥാ​​ർ​​ഥ പ്ര​​തി​​ക​​ള​​ല്ലെ​​ന്നും സ​​ജി​​ത്ത് പ​റ​യു​ന്നു.

റി​​മാ​​ൻ​​ഡി​​ലാ​​യി​​രു​​ന്ന സ​​ജി​​ത്ത് സ​​ഹോ​​ദ​​ര​​ന്‍റെ സം​​സ്കാ​​ര ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ക്കാ​​ൻ മൂ​​ന്നു ദി​​വ​​സം ജാ​​മ്യം ല​ഭി​ച്ച​തി​നാ​ലാ​ണു പു​റ​ത്തി​റ​ങ്ങി​യ​ത്. ശ്രീ​​ജി​​ത്തി​​ന്‍റെ അ​​മ്മ ശ്യാ​മ​ള​​യും എ​​സ്ഐ​​യാ​​ണ് മ​​ർ​​ദ​​നം ന​​ട​​ത്തി​​യ​​തെ​​ന്ന് ആ​​രോ​​പി​​ച്ചി​ട്ടു​ണ്ട്.

Related posts