പോലീസ് പറയുന്ന കാര്യങ്ങളെല്ലാം തെറ്റ്! ശ്രീജിത്ത് മരിച്ച സംഭവത്തില്‍ പോലീസ് കൂടുതല്‍ കുരുക്കിലേക്ക്; കൂടുതല്‍ മൊഴികളും രേഖകളുമാണു പുറത്തുവരുന്നു

കൊ​​​ച്ചി: വ​​​രാ​​​പ്പു​​​ഴ​​​യി​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ലി​​രി​​​ക്കെ ശ്രീ​​​ജി​​​ത് എ​​​ന്ന യു​​​വാ​​​വ് മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സ് കൂ​​​ടു​​​ത​​​ൽ കു​​​രു​​​ക്കി​​​ലേ​​​ക്ക്. ശ്രീ​​ജി​​ത്തി​​ന്‍റെ മ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പോ​​ലീ​​സ് പ​​റ​​യു​​ന്ന കാ​​ര്യ​​ങ്ങ​​ളെ​​ല്ലാം തെ​​റ്റെ​​ന്നു തെ​​ളി​​യി​​ക്കു​​ന്ന മൊ​​ഴി​​ക​​ളും രേ​​ഖ​​ക​​ളു​​മാ​​ണു പു​​റ​​ത്തു​​വ​​രു​​ന്ന​​ത്. ഇ​​തോ​​ടെ ആ​​ളു​​മാ​​റി​​യാ​​ണു ശ്രീ​​​ജി​​​ത്തി​​നെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​തെ​​ന്ന ആ​​രോ​​പ​​ണ​​ത്തി​​നു കൂ​​ടു​​ത​​ൽ ബ​​ല​​മാ​​കു​​ക​​യാ​​ണ്.

വീ​​ടാ​​ക്ര​​മ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്നു വ​​രാ​​പ്പു​​ഴ സ്വ​​ദേ​​ശി ചി​​ട്ടി​​ത്ത​​റ വാ​​സു​​ദേ​​വ​​ൻ(54) ജീ​​വ​​നൊ​​ടു​​ക്കി​​യ സം​​ഭ​​വ​​ത്തി​​ലെ പ്ര​​തി​​യെ​​ന്ന നി​​ല​​യി​​ലാ​​ണു ശ്രീ​​​ജി​​​ത്തി​​നെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്.

ശ്രീ​​​ജി​​​ത് അ​​ക്ര​​മി​​സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നെ​​ന്നു പ​​രാ​​തി​​യി​​ലും സാ​​ക്ഷി മൊ​​ഴി​​യി​​ലു​​മു​​ണ്ടെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞി​​രു​​ന്നു. എ​​ന്നാ​​ൽ, മൊ​​​ഴി ന​​​ൽ​​​കി​​​യെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന സി​​​പി​​​എം ബ്രാ​​​ഞ്ച് സെ​​​ക്ര​​​ട്ട​​​റി കൂ​​ടി​​യാ​​യ പ​​​ര​​​മേ​​​ശ്വ​​​ര​​​ൻ അ​​തു വ്യാ​​​ജ​​മൊ​​​ഴി​​​യാ​​​ണെ​​​ന്നു വെ​​​ളി​​​പ്പെ​​​ടു​​​ത്തി. വാ​​​സു​​​ദേ​​​വ​​​ന്‍റെ വീ​​​ട് ശ്രീ​​​ജി​​​ത് ആ​​​ക്ര​​​മി​​​ക്കു​​ന്ന​​തു താ​​​ൻ ക​​​ണ്ടി​​​ട്ടി​​​ല്ലെ​​ന്നും ക​​ണ്ട​​താ​​യി പോ​​ലീ​​സി​​നു മൊ​​ഴി ന​​ൽ​​കി​​യി​​ട്ടി​​ല്ലെ​​ന്നും പ​​​ര​​​മേ​​​ശ്വ​​​ര​​​ൻ പ​​റ​​യു​​ന്നു.

വ​​​രാ​​​പ്പു​​​ഴ മാ​​​ർ​​​ക്ക​​​റ്റി​​​ലെ ചു​​​മ​​​ട്ടു​​തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ പ​​​ര​​​മേ​​​ശ്വ​​​ര​​​ൻ സം​​ഭ​​വ സ​​മ​​യം മാ​​​ർ​​​ക്ക​​​റ്റി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ര​​​ജി​​​സ്റ്റ​​​ർ ബു​​​ക്കി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​മു​​​ണ്ട്. വാ​​​സു​​​ദേ​​​വ​​​ന്‍റെ മ​​​ക​​​ൻ വി​​​നീ​​​ഷും ശ്രീ​​​ജി​​​ത്തി​​​ന്‍റെ പേ​​​ര് പ​​റ​​ഞ്ഞി​​രു​​ന്ന​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞി​​രു​​ന്നു. വി​​നീ​​ഷ് ഇ​​ക്കാ​​ര്യം ചൊ​​​വ്വാ​​​ഴ്ച നി​​ഷേ​​ധി​​ച്ച​​പ്പോ​​​ൾ മൊ​​​ഴി മാ​​​റ്റി പ​​​റ​​​യു​​​ക​​​യാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു പോ​​​ലീ​​​സി​​​ന്‍റെ വാ​​​ദം. എ​​ന്നാ​​ൽ, വി​​നീ​​ഷ് പോ​​​ലീ​​​സി​​​നു ന​​​ൽ​​​കി​​​യ മൊ​​​ഴി​​​യി​​ൽ ശ്രീ​​​ജി​​​ത്തി​​​ന്‍റെ പേ​​​രി​​​ല്ല.

വി​​​പി​​​ൻ, വി​​​ൻ​​​ജു, തു​​​ള​​​സീ​​​ദാ​​​സ്, എ​​​സ്.​ ജി. ​​വി​​​നു, അ​​​ജി​​​ത്, ശ​​​ര​​​ത് എ​​​ന്നി​​വ​​രും ക​​​ണ്ടാ​​​ല​​​റി​​​യാ​​​വു​​​ന്ന എ​​​ട്ടു പേ​​​രും അ​​ക്ര​​മി​​സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നെ​​ന്നാ​​ണു​ വി​​​നീ​​​ഷി​​ന്‍റെ മൊ​​​ഴി​​യി​​ലു​​ള്ള​​​ത്. ഇ​​​തി​​​ൽ തു​​​ള​​​സീ​​​ദാ​​​സ് എ​​​ന്ന​​യാ​​ൾ നി​​ര​​വ​​ധി കേ​​സു​​ക​​ളി​​ൽ പ്ര​​​തി​​​യാ​​​യി​​​ട്ടു​​​ള്ള മ​​​റ്റൊ​​​രു ശ്രീ​​​ജി​​​ത്താ​​​ണെ​​​ന്നാ​​​ണു സൂ​​​ച​​​ന.

Related posts