ചേച്ചി മേജര്‍ രവിയെക്കുറിച്ച് എഴുതിയതൊക്കെ വായിച്ചു, അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഞെട്ടി, സോഷ്യല്‍മീഡിയയില്‍ തിളങ്ങുന്ന രശ്മി മഠത്തിലിനെ കണ്ടെത്താന്‍ സജിതാ മഠത്തില്‍!

sajitha madathilവ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ സെലിബ്രിറ്റികള്‍ക്ക് എന്നും തലവേദനയാണ്. യഥാര്‍ഥമെന്നു തോന്നിപ്പിക്കുന്ന ഇത്തരം പേജുകള്‍ പലപ്പോഴും ആയിരക്കണക്കിന് ആരാധകര്‍ പിന്തുടരുന്നതാണ്. വ്യാജനെന്ന് അറിയാതെയാണ് പലരും ഇത്തരം തട്ടിപ്പു പേജുകളെ പിന്തുടരുന്നത്. ഇത്തരത്തില്‍ വലിയൊരു പണി അടുത്തിടെ കിട്ടിയ താരമാണ് സജിത മഠത്തില്‍.

വ്യാജ അക്കൗണ്ടിന്റെ‘രശ്മി മഠത്തില്‍ ദിനേശന്‍’എന്ന പേരിലുള്ള ഐഡി ഉപയോഗിക്കുന്നത് സജിതാ മഠത്തിലിന്റെ ചിത്രമാണ്. പുറത്തിറങ്ങുന്ന സിനിമകള്‍, പൊതു വിഷയങ്ങള്‍ തുടങ്ങിയവയിലെല്ലാം ഈ ഐഡിയില്‍ നിന്ന് അഭിപ്രായ പ്രകടനം ഉണ്ടാകുന്നുണ്ട്. കമന്റുകള്‍ക്ക് മറുപടി നല്‍കാനും പ്രൊഫൈല്‍ സമയം കണ്ടെത്തുന്നു. സജിതാ മഠത്തിലിന്റെ നിരവധി ചിത്രങ്ങള്‍ പ്രൊഫൈലില്‍ ഉപയോഗിച്ചിരിക്കുന്നു. താന്‍ യാത്രയിലാണ് എന്നത് ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങളും പോസ്റ്റ് ചെയ്താണ് ഫേക്ക് പ്രൊഫൈല്‍ വിശ്വാസ്യത നേടിയിരിക്കുന്നത്.sss

രശ്മി മഠത്തില്‍ ദിനേശന്‍ എന്ന പ്രൊഫൈല്‍ 2500ഓളം പേര്‍ ഫോളോചെയ്യുന്നുണ്ട്. കൊച്ചിയില്‍ താമസിക്കുന്നു എന്നാണ് ഈ പ്രൊഫൈലും അവകാശപ്പെടുന്നത്. ‘ചേച്ചി മേജര്‍ രവിയെ കുറിച്ച് എഴുതിയതൊക്കെ വായിച്ചു’എന്ന് തന്നോട് ഒരാള്‍ പറഞ്ഞതാണ് ഫേക്ക് ഐഡിയെ കണ്ടെത്താന്‍ വഴിയായതെന്ന് സജിതാ മഠത്തില്‍ പ്രതികരിച്ചു. ഈ പ്രൊഫൈലിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.

Related posts