ഇന്ത്യ-ചൈന സംഘർഷത്തിനിടെ അതിർത്തി കടന്ന് ചൈനീസ് കുളകൊക്കുകൾ കേരളത്തിൽ; ആദ്യം കൗതുകവും പിന്നെ കൊറോണ വരുമോയെന്ന ഭയവും…

മു​ക്കം: കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ചൈ​നീ​സ് കു​ള​ക്കൊ​ക്കി​നെ ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കോ​ത​മം​ഗ​ല​ത്താ​ണ് ചൈ​നീ​സ് കു​ള​ക്കൊ​ക്കി​നെ കണ്ടത്. അ​ധ്യാ​പ​ക​നും വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫ​റു​മാ​യ മു​ക്കം സ്വ​ദേ​ശി അ​നൂ​പ് മു​ത്തേ​രി​യാ​ണ് ചൈ​നീ​സ് കു​ള​ക്കൊ​ക്കി​ന്‍റെ അ​പൂ​ർ​വ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് രാ​ജ്യ​ത്ത് ചൈ​നീ​സ് കു​ള​ക്കൊ​ക്കി​നെ ക​ണ്ടെ​ത്തു​ന്ന​ത്. 2013ൽ ​ത​മി​ഴ്നാ​ട്ടി​ലെ കോ​തം​കു​ളം പ​ക്ഷി​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു ഇ​ന്ത്യ​യി​ൽ ത​ന്നെ ആ​ദ്യ​മാ​യി ചൈ​നീ​സ് കു​ള​ക്കൊ​ക്കി​നെ ക​ണ്ടെ​ത്തി​യത്.

കി​ഴ​ക്ക​നേ​ഷ്യ​യി​ൽ കാ​ണ​പ്പെ​ടു​ന്ന ശു​ദ്ധ​ജ​ല പ​ക്ഷി​യാ​ണി​ത്. കു​ള​ക്കൊ​ക്ക് പ​ക്ഷി വ​ർ​ഗ​ത്തി​ന്‍റെ ആ​റോ​ളം ഇ​ന​ത്തി​ൽ പെ​ട്ട ഒ​ന്നാ​ണി​ത്. ഇ​ന്ത്യ​ൻ കു​ള​ക്കൊ​ക്കു​മാ​യി ഇ​തി​ന് നി​ര​വ​ധി സാ​മ്യ​ത​ക​ളു​ണ്ട്. 47 സെ​ന്‍റീ മീ​റ്റ​ർ നീ​ള​വും വെ​ള്ള ചി​റ​കു​ക​ളും അ​ഗ്രം ക​റു​ത്ത നി​റ​ത്തി​ലു​ള്ള മ​ഞ്ഞ കൊ​ക്കും മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള ക​ണ്ണു​ക​ളും കാ​ലു​ക​ളു​മാ​ണ് ചൈ​നീ​സ് കു​ള​ക്കൊ​ക്കി​നു​ള്ള​ത്.

പ​ക്ഷി​യു​ടെ ക​ണ്ടെ​ത്ത​ൽ വ​ന്യ​ജീ​വി നി​രീ​ക്ഷ​ക​ർ​ക്ക് വ​ലി​യ ആ​ശ്ച​ര്യ​മാ​ണ് ന​ൽ​കി​യ​തെ​ന്നും ചൈ​നീ​സ് കു​ള​ക്കൊ​ക്കി​നെ ക​ണ്ടെ​ത്തി​യ​തോ​ടെ നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് 538 വ്യ​ത്യ​സ്ത പ​ക്ഷി വ​ർ​ഗ​ങ്ങ​ളാ​യെ​ന്നും അ​നൂ​പ് മു​ത്തേ​രി പ​റ​ഞ്ഞു.

ചൈ​ന​യി​ൽ നി​ന്നു​ള്ള പ​ക്ഷി​യാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ഇ​ത് വൈ​റ​സ് പ​ര​ത്തു​മോ എ​ന്ന സം​ശ​യം ഇ​വി​ട​ത്തെ നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment