സം​വൃ​ത തി​രി​ച്ചുവ​രു​ന്നു?

മ​ല​യാ​ളി​ക​ളൂ​ടെ പ്രി​യ നാ​യി​ക സം​വൃ​ത സു​നി​ൽ തി​രി​ച്ചു വ​രു​ന്നു എ​ന്നു റി​പ്പോ​ർ​ട്ട്. ചി​ല ഓ​ണ്‍ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. വി​വാ​ഹ​ശേ​ഷം സി​നി​മ​യി​ൽ നി​ന്നും ഇ​ട​വേ​ള​യെ​ടു​ത്ത സം​വൃ​ത, ലാ​ൽ ജോ​സ് സി​നി​മ​യി​ലൂ​ടെ തി​രി​ച്ചെ​ത്തു​ന്നു എ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ലാ​ൽ ജോ​സി​ന്‍റെ ര​സി​ക​ൻ എ​ന്ന ദി​ലീ​പ് ചി​ത്ര​ത്തി​ലൂ​ടെ ആ​യി​രു​ന്നു സം​വൃ​ത​യു​ടെ അ​ര​ങ്ങേ​റ്റം.ഷാ​ഫി സം​വി​ധാ​നം ചെ​യ്ത 101 വെ​ഡ്ഡിം​ഗ്സ് ആ​യി​രു​ന്നു സം​വൃ​ത അ​ഭി​ന​യി​ച്ച അ​വ​സാ​ന സി​നി​മ.

ഭ​ർ​ത്താ​വ് അ​ഖി​ലി​നൊ​പ്പം അ​മേ​രി​ക്ക​യി​ലേ​ക്കു പോ​യ സം​വൃ​ത കു​ടും​ബ​വു​മാ​യി കലി​ഫോ​ർ​ണി​യ​യി​ലാ​ണ് ഇ​പ്പോ​ൾ. ര​സി​ക​നു പു​റ​മെ ലാ​ൽ ജോ​സി​ന്‍റെ ത​ന്നെ ആ​റു ചി​ത്ര​ങ്ങ​ളി​ൽ സം​വൃ​ത അ​ഭി​ന​യി​ച്ചു. മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും അ​ട​ക്കം മ​ല​യാ​ള​ത്തി​ലെ എ​ല്ലാ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം അ​ഭി​ന​യി​ച്ച സം​വൃ​ത സു​നി​ൽ യു​വ​ന​ട​ൻ​മാ​ർ​ക്കൊ​പ്പ​വും നി​ര​വ​ധി ന​ല്ല വേ​ഷ​ങ്ങ​ൾ ചെ​യ്തി​രു​ന്നു.

Related posts