എനിക്കൊരു വീട് തരൂ..! ഒരു വീടിനായി 16 വർഷമായി അപേക്ഷ നൽകുന്നു; ഒരു വികലാംഗനായ തന്‍റെ അപേക്ഷ എന്തിനാണ് ഇവർ തള്ളുന്നതെന്ന് അറിയില്ലെന്ന് പ്രദീപ്

പേ​രാ​മ്പ്ര: ഒ​രു വീ​ടി​നാ​യി പോ​ളി​യോ ത​ള​ർ​ത്തി​യ കാ​ലു​മാ​യി പ്ര​ദീ​പ​ൻ മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല. ത​ള​ർ​ന്ന കാ​ലു​മാ​യി ക്ര​ച്ച​സി​ൽ ന​ട​ന്നു നീ​ങ്ങി ലോ​ട്ട​റി വി​റ്റാ​ണ് പ്ര​ദീ​പ​ൻ കു​ടും​ബം പോ​റ്റു​ന്ന​ത്. ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ഏ​ഴി​ൽ പെ​ട്ട പ​ട്ടാ​ണി​പ്പാ​റ മ​വു​ത്താം കു​ന്ന് ഭാ​ഗ​ത്തെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ അ​ച്ഛ​ൻ വാ​ര്യ​രു​ക​ണ്ടി ക​ണാ​ര​നും അ​മ്മ കാ​ർ​ത്ത്യാ​യ​നി​യും ഭാ​ര്യ ല​ത​യു​മ​ട​ങ്ങു​ന്ന​താ​ണ് നാ​ല്പ​തു കാ​ര​നാ​യ പ്ര​ദീ​പ​ന്‍റെ കു​ടും​ബം.

ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ 16 കൊ​ല്ല​മാ​യി വീ​ടി​നാ​യി ന​ൽ​കി​യ പ്ര​ദീ​പ​ന്‍റെ അ​പേ​ക്ഷ​ക​ളെ​ല്ലാം കാ​ര​ണം പ​റ​യാ​തെ ത​ന്നെ ത​ള്ളു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു എ​ലി​വി​ഷം പോ​ലും നാ​ളി​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു പ്ര​ദീ​പ​ൻ പ​രാ​തി പ​റ​ഞ്ഞി​രു​ന്നു. എ​ലി ന​ശീ​ക​ര​ണ​ത്തി​നാ​യി പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു വീ​ടു​ക​ളി​ലെ​ത്തി​ച്ച എ​ലി​വി​ഷം അ​യ​ൽ വീ​ടു​ക​ളി​ൽ കൊ​ടു​ത്തെ​ങ്കി​ലും പ്ര​ദീ​പ​നു മാ​ത്രം അ​തും നി​ഷേ​ധി​ച്ചു.

ആ​റ് സെ​ന്‍റ് ഭൂ​മി​യി​ൽ ദ്ര​വി​ച്ചു ഏ​ത് നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന വീ​ട്ടി​ലാ​ണ് ഈ ​കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്. ത​ള​ർ​ന്ന കാ​ലു​ക​ളു​മാ​യി നാ​ല്പ​ത് ന​ട​ക്ക​ല്ലു​ക​ൾ ക​യ​റി​വേ​ണം പ്ര​ദീ​പ​ന് വീ​ട്ടി​ലെ​ത്താ​ൻ. സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ​വ​ർ​ക്കും പാ​ർ​പ്പി​ട​മെ​ന്ന ലൈ​ഫ് പ​ദ്ധ​തി​യു​ടെ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നു വി​ശ്വ​സി​ച്ചി​രു​ന്നെ​ങ്കി​ലും ആ​പ്ര​തീ​ക്ഷ​യും അ​റ്റ നി​ല​യി​ലാ​ണ് ഈ ​കു​ടും​ബം.

Related posts